വിശുദ്ധ യൗസേപ്പിന്റെ ജീവിതം ഓര്‍മ്മപ്പെടുത്തുന്നത്

പത്രങ്ങളുടെ തലക്കെട്ടുകളിലോ, ടെലിവിഷന്‍ പരിപാടികളിലോ കാണപ്പെടാത്ത അജ്ഞാതരായ ഏറെ മനുഷ്യര്‍ നമ്മുടെ ചരിത്രത്തിന്റെ നിര്‍ണ്ണായകമായ സംഭവങ്ങളെ രൂപപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് ഈ മഹാമാരിയുടെ കാലത്ത്. ഡോക്ടര്‍മാര്‍, നെഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി പുരോഹിതരും സന്ന്യസ്തരും ഉള്‍പ്പെടെ അസംഖ്യം ജനങ്ങള്‍ സേവനത്തിന്റെ മുന്നണിയിലുണ്ട്.

ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ചുകൊണ്ട് ക്ഷമയോടെയും പ്രത്യാശയോടെയും എന്തുമാത്രം ആളുകളാണ് സേവന സന്നദ്ധരായിരിക്കുന്നത്. പ്രശ്ന സമയങ്ങളില്‍ വഴികാട്ടിയായും തുണയായും അദൃശ്യസാന്നിദ്ധ്യമായും ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകുന്ന ഈ വ്യക്തികളില്‍ ഓരോരുത്തരിലും നമുക്ക് വിശുദ്ധ യൗസേപ്പിനെ കണ്ടെത്താം. അതിനാല്‍ രക്ഷാകര ചരിത്രത്തിന്റെ നിഴലില്‍ നില്‍ക്കുകയോ പ്രത്യക്ഷീഭവിക്കകുകയോ ചെയ്യാത്ത ഒരാള്‍ക്കുപോലും അതുല്യമായ ഒരു പങ്ക് ദൈവികജീവനില്‍ ഉണ്ടെന്ന് വിശുദ്ധ യൗസേപ്പ് ഈ ഒരു വര്‍ഷത്തില്‍ നമ്മെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.