ജോസഫ് ചിന്തകൾ 77: ജോസഫ് – അദ്ധ്വാനിക്കുന്നവരുടെ സുവിശേഷം

യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഒരു T-Shirt ആണ് ഇന്നത്തെ ചിന്തയുടെ ആധാരം. യൗസേപ്പിതാവിന്റെ ചിത്രത്തോടൊപ്പം Work Hard, Pray Hard – കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി പ്രാർത്ഥിക്കുക – എന്നുകൂടി രേഖപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന മനുഷ്യർക്കുള്ള സദ്വാർത്തയാണ് വി. യൗസേപ്പിതാവും അദ്ദേഹത്തിന്റെ ജീവിതദർശനങ്ങളും. അദ്ധ്വാനിച്ചു ജീവിക്കുന്നതിന്റെ മഹത്വവും പ്രാർത്ഥനാജിവിതത്തിന്റെ പ്രാധാന്യവും നസറത്തിലെ ഈ കുടുംബനാഥൻ പഠിപ്പിക്കുന്നു. കഠിനാദ്ധ്വാനം എപ്പോഴും കുടുംബത്തിനും സമൂഹത്തിനും നന്മകൾ കൊണ്ടുവരുന്നു. നസറത്തിലെ മരണപ്പണിശാലയിൽ ഈശോയുമൊത്ത് അദ്ധ്വാനിച്ചതു വഴി, യൗസേപ്പിതാവ് മനുഷ്യാദ്ധ്വാനത്തെ ദൈവത്തിന്റെ രക്ഷകാരപദ്ധതിയോട് അടുപ്പിക്കുകയാണ് ചെയ്തതെന്ന് വി. ജോൺപോൾ രണ്ടാമൻ പാപ്പ പഠിപ്പിക്കുന്നു.

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പ്, സത്യസന്ധനും കുടുംബത്തിനായി വിയർപ്പൊഴുക്കുന്നതിൽ അഭിമാനമുള്ളവനുമായിരുന്നു. അദ്ധ്വാനങ്ങൾ വിജയം വരിക്കണമെങ്കിൽ പ്രാർത്ഥനയും അത്യാവശ്യമാണെന്ന് യൗസേപ്പിതാവ് പഠിപ്പിക്കുന്നു.”കഠിനാദ്ധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ” എന്ന ഡോ. APJ അബ്ദുൾ കലാമിന്റെ വാക്കുകളും ഇവിടെ പ്രസക്തമാണ്.

ഈശോ ശരിക്കും അദ്ധ്വാനിക്കാൻ പഠിച്ചത് യൗസേപ്പിൽ നിന്നാണ്. അദ്ധ്വാനത്തിനിടയിലും ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും വേണ്ടിയും സമയം ചിലവഴിക്കാൻ യൗസേപ്പിന് അറിയാമായിരുന്നു. ഈ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാൻ പരാജയപ്പെടുമ്പോഴാണ് നിരാശയും വിഷാദവുമൊക്കെ നമ്മുടെ ജീവിതത്തെ കാർന്നുതിന്നാൻ തുടങ്ങുന്നത്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.