ജോസഫ് ചിന്തകൾ 59: വി. യൗസേപ്പിതാവിനോടുള്ള ഭക്തി, 7 പ്രത്യേക ആനുകൂല്യങ്ങൾ

സ്പെയിനില്‍ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്നു ധന്യയായ മേരി അഗേർദാ (Venerable Mary of Agreda 1602- 1665). സിസ്റ്റർ മേരി അഗർഡയ്ക്കു ലഭിച്ച ഒരു സ്വകാര്യ വെളിപാടിൽ വി. യൗസേപ്പിതാവിനോട് ഭക്തി പുലർത്തുന്നവർക്കു ലഭിക്കുന്ന ഏഴ് പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

1. ശുദ്ധത പുണ്യം സംരക്ഷിക്കുവാനും അത് നഷ്ടപ്പെടുന്ന അപകടസാഹചര്യങ്ങളിൽ നിന്നു പിന്മാറാനും അനുഗ്രഹം ലഭിക്കും.

2. പാപത്തിൽ നിന്നു മോചനം നേടാനും ദൈവകൃപ വീണ്ടെടുക്കുവാനും ശക്തമായ സഹായം ലഭിക്കുന്നു.

3. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി വളർത്തുകയും അവളുടെ പ്രീതിക്ക് അർഹയാക്കുകയും ചെയ്യുന്നു.

4. നൽമരണം ലഭിക്കുകയും മരണസമയത്തും സാത്താന്റെ പ്രലോഭനങ്ങളിൽ നിന്നു പ്രത്യേക സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.

5. വി. യൗസേപ്പിന്റെ പേര് ഉച്ചരിക്കുന്നതിലൂടെ നമ്മുടെ രക്ഷയുടെ ശത്രുക്കളെ ഭയപ്പെടുത്തുന്നതിനു കഴിയുന്നു.

6. ആരോഗ്യമുള്ള ശരീരവും ആകുലതകളിൽ ആശ്വാസവും ലഭിക്കുന്നു.

7. വി. യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യം വഴി കുടുംബങ്ങൾക്ക് മഹിമ ലഭിക്കും.

വാഴ്ത്തപ്പെട്ട കന്യകയുടെ ജീവിതപങ്കാളിയായ വി. ജോസഫിന്റെ നാമത്തിൽ അപേക്ഷിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവം സാധിച്ചുതരുന്നു. ഈ വിശുദ്ധ സഭയിലെ വിശ്വസ്തരായ എല്ലാ മക്കള്‍ക്കും ഈ മഹാനായ വിശുദ്ധനോട് ഒരു വലിയ ഭക്തി ഉണ്ടായിരിക്കണമെന്നും അവന്റെ സ്വീകാര്യതയ്ക്ക് യോഗ്യരായിത്തീരാനും അവന്റെ സംരക്ഷണത്തിന്റെ അനുകൂലഫലങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും മദർ മേരി ഉദ്ബോധിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.