ജോസഫ് ചിന്തകൾ 56: ജോസഫ് – നീതിയുടെ ദർപ്പണം

യൗസേപ്പിന് ഏറ്റവും കൂടുതൽ നൽകുന്ന വിശേഷണം ‘അവൻ നീതിമാനായിരുന്നു’ എന്നതാണ്. സുവിശേഷവും യൗസേപ്പിതാവിനു നൽകുന്ന വിശേഷണം അതു തന്നെയാണ്. “അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും” (മത്തായി 1:19). സുവിശേഷം പുരോഗമിക്കുന്നതനുസരിച്ച് ആ വിശേഷണം തീർത്തും അർത്ഥപൂർണ്ണമായിരുന്നു എന്നു തെളിയുന്നു.

ഈശോയുടെ ബാല്യകാല ജീവിതം യൗസേപ്പ് എന്ന നീതിമാന്റെ ചരിത്രം കൂടിയാണ്. ദൈവികസ്വരത്തോടും അവിടുത്തെ ദിവ്യരഹസ്യങ്ങളോടും തുറവിയും വിശാലതയും ഉണ്ടായിരുന്ന ജോസഫിന്റെ ഹൃദയത്തിൽ നീതിയുടെ വിശുദ്ധഭാവം നിലനിന്നതിൽ യാതൊരു അതിശയോക്തിയുടെയും കാര്യമില്ല. നീതി എന്നത് നിയമങ്ങളോടുള്ള കർശനമായ നിലപാടുകളല്ല, മറിച്ച് ഹൃദയാന്തരാളത്തിൽ മുഴങ്ങുന്ന ദൈവികമന്ത്രണങ്ങള്‍ക്ക് മനുഷ്യൻ സ്വീകരിക്കുന്ന ഭാവാത്മകമായ പ്രത്യുത്തരമാണ്.

തിരുസഭയിലെ പണ്ഡിതനും വി. തോമസ് അക്വീനാസിന്റെ ഗുരുവുമായിരുന്ന മഹാനായ വി. ആൽബർട്ട്, ജോസഫിന്റെ നീതിയെക്കുറിച്ച് ഇപ്രകാരം പറയുന്നു: “വി. ജോസഫ് നീതിമാനായിരുന്നു. അവന്റെ നിരന്തരമായ വിശ്വസ്തതയാൽ അവൻ നീതിയുടെ ഫലമായി, അവന്റെ പൂർണ്ണ വിവേചനാധികാരത്താൽ വിവേകത്തിന് ഒരു സഹോദരിയായി, അവന്റെ നേരുള്ള പെരുമാറ്റത്താൽ ശക്തിയുടെ അടയാളമായി, അവന്റെ അചഞ്ചലമായ പവിത്രതയാൽ ആത്മസംയമനത്തിന്റെ പുഷ്പമായി”

നീതിമാനായ യൗസേപ്പിതാവേ, നിയമങ്ങളെ സ്നേഹത്തിന്റെ കണ്ണുകളിലൂടെ കാണുവാനും ഹൃദയം കൊണ്ടു ഗ്രഹിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.