ജോസഫ് ചിന്തകൾ 362: ജോസഫ് – ആഗമനകാലത്തിൽ ത്യാഗജീവിതത്തിന്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തകം

ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്. പ്രാർത്ഥന, അനുതാപം, ഉപവാസം എന്നിവ വഴി മനുഷ്യനായി അവതരിച്ച ഈശോമിശിഹായുടെ ജനനത്തിന്റെ ഓർമ്മ പുതുക്കുന്ന പുണ്യദിനങ്ങൾ.

ആഗമനകാലത്തിൽ ത്യാഗജീവിതത്തിന്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തകമാണ് യൗസേപ്പിതാവ്. ഏത് ജീവിതസാഹചര്യത്തിലും ദൈവവിളിയിലും ത്യാഗവും സ്വയം ശ്യൂന്യമാക്കലും അടങ്ങിയിരിക്കുന്നു. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ‘രക്ഷകന്റെ കാവൽക്കാരൻ’ എന്ന അപ്പസ്തോലിക പ്രബോനത്തിൽ ഇപ്രകാരം എഴുതുന്നു: “യൗസേപ്പിതാവിന്റെ പിതൃത്വം ശുശ്രൂഷയുടെ ഒരു ജീവിതമാക്കിയതിൽ മനുഷ്യവതാര രഹസ്യത്തിലും അതിന് അനുബന്ധമായ രക്ഷാകരദൗത്യത്തിലും ത്യാഗം അനുഷ്ഠിച്ചതിലും വളരെ മൂർത്തമായി പ്രകടമാണ്.”

വി. യൗസേപ്പിതാവ് സ്വന്തം വികാരങ്ങളയോ സ്വർത്ഥ ആഗ്രഹങ്ങളെ തന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ അനുവദിച്ചില്ല. പകരം ദൈവഹിതം സ്വീകരിക്കുന്നതിലും അവ അനുസരിക്കുന്നതിലും അവൻ തുറവിയുള്ളവനായിരുന്നു.

സ്വർത്ഥതാൽപര്യങ്ങൾ വെടിഞ്ഞ് ദൈവഹിതത്തെ അനുഗമിക്കേണ്ട സമയമാണ് ആഗമനകാലം. ഈശോ നമ്മുടെ ഹൃദയങ്ങളിലും നമ്മിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളിലും പിറവി കൊള്ളാൻ കൊച്ചുകൊച്ചു ത്യാഗങ്ങളും സ്വയം പരിത്യാഗങ്ങളും അനുഷ്ഠിക്കണമെന്ന് യൗസേപ്പിതാവ് പറഞ്ഞു തരുന്നു.

‘യൗസേപ്പിന്റെ രഹസ്യം’ എന്ന തന്റെ പുസ്തകത്തിൽ ഫാ. മരിയ ഡോമിനിക്, ഫിലിപ്പ് യൗസേപ്പിതാവിന്റെ സഹനങ്ങളെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നു: “ദു:ഖത്തിന്റെ വാൾ മറിയത്തിന്റെ ഹൃദയത്തിലേക്ക് ആഴത്തിൽ തുളച്ചുകയറി എന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ, അത്‌ യൗസേപ്പിന്റെ ഹൃദയത്തിലും തുളച്ചുകയറിയിരുന്നു. അവര്‍ ഒന്നിച്ചനുഭവിച്ച സഹനങ്ങളിൽ, പങ്കിട്ട ദുഃഖങ്ങളിലും ഉത്കണ്ഠകളിലും യൗസേപ്പിതാവും മറിയവും സാമിപ്യത്തിന്റെ ഒരു പുതിയ തലം കണ്ടെത്തുന്നു. അവർ ഇരുവരും ഒരുമിച്ച് ഈശോമിശിഹായുടെ അപ്പസ്തോലിക ജീവിതത്തിന്റെ ആദ്യ ഫലങ്ങൾ വഹിക്കുന്നു എന്നതായിരുന്നു ആ യാഥാർത്ഥ്യം.”

കൊച്ചുകൊച്ചു ത്യാഗങ്ങളിലൂടെ ഈ ആഗമനകാലത്ത് ഈശോമിശിഹായുടെ രക്ഷാകരദൗത്യത്തിൽ നമുക്കും പങ്കുചേരാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.