ജോസഫ് ചിന്തകൾ 349: ജോസഫ് – ദൈവപിതാവ് കണ്ടെത്തിയ മെൻ്റർ

മെൻ്റർ എന്ന ഇംഗ്ലീഷ് വാക്കിനെ വഴികാട്ടി, മാർഗ്ഗദർശകൻ എന്നൊക്കെ മൊഴിമാറ്റം നടത്താം. ഒരു മെൻ്ററിന് അഥവാ നേതാവിന് അടിസ്ഥാനപരമായി മൂന്ന് സ്വഭാവസവിശേഷതകൾ ഉണ്ട്. അവനു നടക്കേണ്ട വഴി അറിയാം, അവൻ ആ വഴിയെ ചരിക്കുന്നു. മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ വഴി കാണിച്ചുകൊടുക്കുന്നു.

ദൈവപുത്രന്റെ വളർത്തുപിതാവായ യൗസേപ്പിതാവ് ദൈവപിതാവ് ലോകത്തിനായി കണ്ടെത്തിയ മെൻ്റെറായിരുന്നു. പിതാവായ ദൈവം തനിക്കായി ഒരുക്കിയ വഴി ഏതാണന്ന് അവനറിയാമായിരുന്നു. അവൻ ആ വഴിയിലൂടെ വിശ്വസ്തതയോടെ നടന്നു. സഭയുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായിക്കൊണ്ട് സഭാതനയരെ ഈശോമിശിഹാ ആകുന്ന വഴിയിലൂടെ നടക്കാൻ യൗസേപ്പിതാവ് വഴി കാണിച്ചുകൊടുക്കുന്നു.

മെൻ്റർ ഒരു വ്യക്തിയുടെ ഭൂതകാലത്തെ അംഗീകരിക്കാനും വർത്തമാനകാലത്തെ പടുത്തുയർത്താനും അവന്റെ ഭാവിയെ അഭിമുഖീകരിക്കാനും ഒരുവനെ സജ്ഞനാക്കുന്നു. ശുഭാപ്തിവിശ്വാസത്തിൽ ഒരു വ്യക്തിയെ വളർത്താനും മെൻ്ററിന് സവിശേഷമായ ഒരു പങ്കുണ്ട്. ദൈവപിതാവ് നമുക്കു സമ്മാനിച്ച യൗസേപ്പിതാവ് എന്ന മെൻ്ററിൻ്റെ കൈപിടിച്ച് ഈശോയാകുന്ന വഴിയിലൂടെ നിത്യത തേടിയുള്ള യാത്ര നമുക്കു തുടരാം…

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.