ജോസഫ് ചിന്തകൾ 340: ജോസഫ് – സഹജരോട് ദയ കാണിച്ചവൻ

എല്ലാ വർഷവും നവംബർ പതിമൂന്നാം തീയതി ലോക ദയാദിനമായി (World Kindness Day) ആചരിക്കുന്നു. ലോക ദയാദിനം ആദ്യമായി സംഘടിപ്പിച്ചത് 1998 -ൽ The Kindness Movement എന്ന സംഘടനയാണ്. സഹമനുഷ്യരോട് സഹാനുഭൂതിയും അനുകമ്പയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക ദയാദിനത്തിന്റെ ലക്ഷ്യം. നിരവധി ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലോക ദയാ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വ്യക്തി-സാമൂഹ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന മഹത്തായ ഒരു പുണ്യമാണ് ദയ. ദയ എന്ന വികാരം മനുഷ്യമനസ്സില് നിന്ന് ഇല്ലാതാകയാല് ലോകത്തിന്റെ താളക്രമത്തെ തന്നെ അതു ബാധിക്കും.

രക്ഷാകരചരിത്രത്തിലേക്കു വരുമ്പോൾ അതിൽ നസറത്തിലെ യൗസേപ്പ് എന്ന മരപ്പണിക്കാരന്റെ ദയയുടെ ചരിത്രവുമുണ്ട്. സംശയങ്ങളും തെറ്റിദ്ധാരണകളും അവന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം എന്ന യുവതിയോട് അവൻ ദയാപൂർവ്വം പെരുമാറുന്നു. തുടർന്ന് ഈശോയുടെ മനുഷ്യവതാരത്തിന്റെ ഓരോ ഘട്ടങ്ങളിലും ദയയോടും കാരുണ്യത്തോടും കൂടി യൗസേപ്പിതാവ് സഹകരിക്കുന്നു.

ആളുകൾ പരസ്പരം ട്രോളുകയും എളുപ്പത്തിൽ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കാലത്ത് ദയയും കാരുണ്യവും മറ്റുള്ളവരോടുള്ള ബന്ധത്തിൽ കാണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സഹോദരങ്ങളോടും സഹജീവികളോടും ദയ കാണിക്കാത്ത ദിനം നഷ്ടപ്പെട്ടതാണ് എന്ന സത്യം നമുക്കു മനസ്സിൽ സൂക്ഷിക്കാം. മറ്റുള്ളവരോടു നമ്മൾ ദയ കാണിച്ചാൽ കര്ത്താവ്‌ നമ്മോടും ദയയും വിശ്വസ്‌തതയും കാണിക്കും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.