ജോസഫ് ചിന്തകൾ 336: വി. യൗസേപ്പിതാവേ ഞങ്ങളെ നോക്കണമേ

വി. യൗസേപ്പിതാവേ, ഞങ്ങളുടെ കർത്താവിന്റെ സംരക്ഷകനേ, താഴെയുള്ള ഞങ്ങളെ നോക്കണമേ. ആരാണോ നിന്നെ മരുഭൂമികളിൽ പിന്തുടർന്നത്, അവൻ നിനക്ക് ഭാഗ്യപ്പെട്ട പ്രതിഫലം നൽകി. ഞങ്ങളുടെ ശത്രുക്കൾ ഞങ്ങൾക്കു സമീപത്തുണ്ട്. ഞങ്ങൾക്ക് ശക്തി നൽകാൻ ഇപ്പോൾ ചാരേയുണ്ടാകണമേ. ഇരുട്ടിനെതിരെ ഞങ്ങളുടെമൽ വെളിച്ചമാകണമേ.

വി. യൗസേപ്പിതാവേ, ഞങ്ങളുടെ വഴികാട്ടിയാകണമേ! ഞങ്ങൾ നിന്റെ നീതിയെ വണങ്ങുന്നു. സുവിശേഷങ്ങൾ നിന്റെ നാമത്തെ പ്രകീർത്തിക്കുന്നു. നിത്യപ്രശസ്തി നേടിയ നീ എല്ലാ എളിയവരുടെയും വിശുദ്ധനാണ്. നിന്റെ പരിശുദ്ധ കുടുംബത്തിൽ ഞങ്ങളുടെ ആത്മാക്കൾ പ്രത്യാശയോടെ ശരണപ്പെടുന്നു. സ്വർഗത്തിലേക്കുള്ള വഴിയിലൂടെ ഞങ്ങളെ നയിക്കേണമേ. വി. യൗസേപ്പിതാവേ, ഞങ്ങൾക്കു വഴികാട്ടിയാകണമേ (മൈക്കിൾ ഗാനോൺ 1966 -ൽ എഴുതിയ ഒരു പ്രാർത്ഥനാഗീതത്തിന്റെ സ്വതന്ത്രപരിഭാഷയാണിത്).

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.