ജോസഫ് ചിന്തകൾ 329: ജോസഫ് – ശിശുക്കളുടെ സംരക്ഷകൻ

എല്ലാ വർഷവും നവംബർ ഏഴാം തീയതി ശിശുസംരക്ഷണദിനമായി ആചരിക്കുന്നു. “ശിശുക്കളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, വളർത്തുക” എന്നതാണ് 2021 -ലെ ലോക ശിശുസംരക്ഷണദിന പ്രമേയം.

ശിശുവായി ഈ ഭൂമിയിൽ അവതരിച്ച ദൈവപുത്രന്റെ വളർത്തുപിതാവും സംരക്ഷകനും ആയിരുന്നല്ലോ യൗസേപ്പിതാവ്. ഈശോയുടെ ജനനം മുതൽ അവനെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അവനു വേണ്ടി അദ്ധ്വാനിക്കുന്നതിലും യാതൊരു പരിധിയും യൗസേപ്പിതാവ് വച്ചില്ല. മരണകകരമായ സാഹചര്യങ്ങളിൽ നിന്ന് ശിശുവായ ഈശോയെ സംരക്ഷിക്കാൻ ക്ലേശങ്ങളും സഹനങ്ങളും അവൻ സ്വയം ഏറ്റെടുത്തു.

ഈശോ ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്ന്നു വന്നു (ലൂക്കാ 2:52) എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ നാം വായിക്കുന്നു. അതിന് സാഹചര്യമൊരുക്കിയത് നസറത്തിലെ വളർത്തപ്പനായ യൗസേപ്പിതാവായിരുന്നു.

തിരുക്കുടുംബത്തിന്റെ തലവൻ ശിശുക്കളുടെയും മദ്ധ്യസ്ഥനാണ്. ശിശുവായ ദൈവപുത്രനെ സംരക്ഷിക്കുകയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത യൗസേപ്പിതാവിന്റെ പിതൃസംരക്ഷണത്തിന് എല്ലാ ശിശുക്കളയും നമുക്ക് ഭരമേല്പിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.