ജോസഫ് ചിന്തകൾ 328: ഭവനസംരക്ഷകനായ മാർ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

നസറത്തിൽ മരപ്പണിയിൽ മുഴുകുമ്പോഴും ഈശോയെയും മറിയത്തെയും സംരക്ഷിക്കുന്നതിൽ സജീവശ്രദ്ധാലുവായിരുന്നു വി. യൗസേപ്പിതാവ്. ആ പിതാവിനോട് നമ്മുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ എന്ന യാചനയാണ് ഈ പ്രാർത്ഥനയുടെ ഉള്ളടക്കം.

വി. യൗസേപ്പിതാവേ, ഞങ്ങളുടെ ഭവനങ്ങളെ സംരക്ഷിക്കണമേ. സ്വർഗത്തിൽ നിന്ന് ഞങ്ങളുടെ കുടുംബത്തിലേക്ക് നീ അനുഗ്രഹങ്ങൾ വർഷിക്കണമേ. ഞങ്ങളുടെ കൂടെ വസിക്കുകയും സ്നേഹത്തിലും ഐക്യത്തിലും സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ദൈവഭയം ഞങ്ങളെ ശക്തിപ്പെടുത്തുകയും ഞങ്ങൾ എന്തു ചെയ്താലും പുണ്യത്തിൽ അഭിവൃദ്ധിപ്പെടാനും അതുവഴി സ്വർഗ്ഗത്തിലേക്ക് നയിക്കാനും സഹായിക്കണമേ.

വി. യൗസേപ്പിതാവേ, ഞങ്ങളുടെ വാസസ്ഥലത്തിന്റെ താക്കോൽ ഇന്ന് ഞാൻ നിനക്കു തരുന്നു. ഞങ്ങൾക്ക് ദോഷകരമായ എല്ലാ കാര്യങ്ങളും നീ പൂട്ടുക. ഈശോയുടെയും മറിയത്തിന്റെയും ഹൃദയങ്ങളിൽ എന്നെയും എന്റെ ഭവനത്തെയും എന്റെ പ്രിയപ്പെട്ടവരെയും ബന്ധിച്ചു നിർത്തണമേ. നസ്രത്തിലെ വിശുദ്ധ ഭവനത്തിലെ നിങ്ങളുടെ ദിനങ്ങൾ പോലെ ഞങ്ങളുടെ ദിനങ്ങളും ആയിരിക്കാൻ ഞാൻ നിന്നോട് അപേക്ഷിക്കുന്നു. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.