ജോസഫ് ചിന്തകൾ 280: യൗസേപ്പിന്റെ ഏഴു വ്യാകുലങ്ങൾ

സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോളസഭ വ്യാകുലമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവമാതാവിന്റെ പക്ഷംചേരൽ ഈ തിരുനാളിൽ നാം ധ്യാനിക്കുന്നു. മറിയത്തിന്റെ ഭർത്താവും ദൈവപുത്രന്റെ വളർത്തുപിതാവുമായിരുന്ന യൗസേപ്പിതാവിനും തന്റെ പ്രിയതമയെപ്പോലെ ഏഴു വ്യാകുലങ്ങൾ ഉണ്ടായിരുന്നു. മറിയത്തോടൊപ്പം വ്യാകുലം നിറഞ്ഞ ഒരു ജീവിതം യൗസേപ്പിതാവിനും ഉണ്ടായിരുന്നു.

യൗസേപ്പിതാവിന്റെ വ്യാകുലങ്ങൾ താഴെപ്പറയുന്നവയാണ്

1. മറിയത്തെ സംശയിക്കുന്നത്
2. ഈശോയുടെ ജനനാവസരത്തിലെ കടുത്ത ദാരിദ്ര്യം
3. ഈശോയുടെ പരിച്ഛേദനം
4. ശിമയോന്റെ പ്രവചനം
5. തിരുക്കുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനം
6. ഈജിപ്തിൽ നിന്നുള്ള ക്ലേശകരമായ തിരിച്ചുവരവ്
7. ഈശോയെ മൂന്നു ദിവസം കാണാതാകുന്നത്

പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങളിലെ ആദ്യത്തെ മൂന്നു വ്യാകുലങ്ങളിലും യൗസേപ്പിതാവും സന്നിഹിതനാണ്.

1. ശിമയോന്റെ പ്രവചനം (ലൂക്കാ 2:34, 35)
2. ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13, 14)
3. ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത് (ലൂക്കാ 2:43-45)

പതിനാറാം നൂറ്റാണ്ടിൽ “വി. യൗസേപ്പിതാവിനായി ഏഴു സ്വർഗ്ഗസ്ഥനായ പിതാവ്” ചൊല്ലുന്ന ഒരു ഭക്തി ആവിർഭവിച്ചു. പിന്നീടത് “യൗസേപ്പിന്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി” എന്ന് അറിയപ്പെടാൻ തുടങ്ങി. ഇത് എങ്ങനെ ആവിർഭവിച്ചുവെന്നും വി. യൗസേപ്പിതാവിന്റെ
വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ജപമാല എങ്ങനെ ജപിക്കണമെന്നും ജോസഫ് ചിന്തകൾ 37 -ൽ (ജനുവരി 14 ,2021) വിവരിച്ചിട്ടുണ്ട്. https://www.facebook.com/100000274540062/posts/4021704967848615/.

മനുഷ്യജീവിതത്തിന്റെ വ്യാകുലതകൾ അറിയുകയും അവ അതിജീവിക്കുകയും ചെയ്ത യൗസേപ്പിതാവ് നമ്മുടെ സങ്കടങ്ങളും വ്യാകുലതകളും രക്ഷാകരമാക്കാൻ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.