ജോസഫ് ചിന്തകൾ 279: ജോസഫ് – ക്രൂശിതനു മുമ്പിൽ നിൽക്കാൻ കരുത്തു പകരുന്നവൻ

സെപ്റ്റംബർ പതിനാലാം തീയതി വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ്. 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപസന്ദേശത്തിൻ ഫ്രാൻസിസ് പാപ്പ കുരിശിനെപ്പറ്റി ഇപ്രകാരം പറഞ്ഞു: “കുരിശ് ഒരിക്കലും ഫാഷനല്ല. പ്രിയ സഹോദരീസഹോദരന്മാരേ, പഴയതുപോലെ ഇന്നും കുരിശ് ഒരിക്കലും ഒരു ഫാഷനല്ല. കുരിശ് ഉള്ള് സുഖപ്പെടുത്തുന്നു. ക്രൂശിതരൂപത്തിനു മുന്നിലാണ് ‘ദൈവികചിന്തയും’ ‘മാനുഷികചിന്തയും’ തമ്മിലുള്ള കയ്പേറിയ സംഘർഷം. ഒരു ആന്തരികപോരാട്ടം നാം അനുഭവിക്കുക. ഒരുവശത്ത്, ദൈവത്തിന്റെ യുക്തിയാണ് നയിക്കുന്നതെങ്കിൽ മറുവശത്ത് കേവലം മാനുഷികവികാരങ്ങളാണ് നമ്മെ നിയന്ത്രിക്കുക.ആദ്യത്തേത് എളിമയുള്ള സ്നേഹത്തിലൂടെ വിരിയുന്ന ആത്മത്യാഗത്തിലൂടെ മറ്റുള്ളവരുടെ നന്മ ലക്ഷ്യമിടുമ്പോൾ രണ്ടാമത്തേത് ലോകത്തിന്റെ യുക്തിയിൽ ബഹുമാനവും പദവിയും നേടാനുള്ള പരക്കം പാച്ചലിലാണ്.”

ക്രൂശിതനു മുമ്പിൽ നിൽക്കാൻ നമുക്ക് കരുത്തു പകരുന്ന അപ്പൻമാതൃകയാണ് യൗസേപ്പിതാവ്. കുരിശിനെ ഫാഷനായല്ല പാഷനായി കണ്ട വ്യക്തിയായിരുന്നു ആ നല്ല പിതാവ്. എളിമയുള്ള ആത്മദാനത്തിലൂടെ മറ്റുള്ളവരുടെ നന്മ മാത്രമായിരുന്നു അവന്റെ ലക്ഷ്യം. ലോകത്തിന്റെ യുക്തിയിൽ അവൻ വശീകരിക്കപ്പെടുകയോ, അവൾ നൽകുന്ന ബഹുമാനമോ പദവികളോ ആ ദിവ്യഹൃദയത്തെ ചഞ്ചലപ്പെടുത്തുകയോ ചെയ്തില്ല.

ദൈവപുത്രന്റെ ജനനാവസരത്തിൽ കുരിശു വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച യൗസേപ്പിതാവ് ക്രൂശിതനു മുമ്പിൽ നിൽക്കുവാനും ദൈവികചിന്തക്കനുസരിച്ച് പ്രവർത്തിക്കാനും നമുക്ക് ശക്തി പകരട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.