ജോസഫ് ചിന്തകൾ 253: ഭയപ്പെടേണ്ടതില്ല; യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട്

പത്തൊമ്പതാം നൂറ്റാണ്ടിലെ വി. യൗസേപ്പിതാവിന്റെ ഏറ്റവും വലിയ അപ്പസ്തോല എന്ന് വി. ജോൺപോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ച വി. യൗസേപ്പിതാവിന്റെ വാഴ്ത്തപ്പെട്ട പെത്രായാണ് 1845-1906 (Petra of St Joseph) ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. പെത്രായുടെ ജ്ഞാനസ്നാന നാമം അന്ന ജോസഫാ എന്നായിരുന്നു.

ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മമാരുടെ (Congregation of the Mothers of Abandoned) പേരിൽ ഒരു സമർപ്പിതസമൂഹത്തിന് 1883 -ൽ അവൾ രൂപം നൽകി. വി. യൗസേപ്പിതാവിനോടുള്ള അഗാധമായ ഭക്തി അവൾ സ്ഥാപിച്ച എല്ലാ ഭവനങ്ങളിലും ചാപ്പലുകളിലും നമുക്ക് കാണാൻ കഴിയും. പ്രത്യേകിച്ച് സ്പെയിനിലെ ബാഴ്സലോണയിലെ മലമുകളിൽ നിർമ്മിച്ച വി. യൗസേപ്പിന്റെ നാമത്തിലുള്ള രാജകീയ ദൈവാലയം (The Royal of Saint Joseph of the Mountain) ഇതിന്  മകുടോദാഹരണമാണ്.

“ശാന്തമായിരിക്കുക; ഭയപ്പെടേണ്ടതില്ല. കാരണം യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട്. അവൻ നമ്മളെ സഹായിക്കും” – എന്നു കൂടെക്കൂടെ മദർ തന്റെ സഹോദരിമാരെ ധൈര്യപ്പെടുത്തുമായിരുന്നു.

1994 ഒക്ടോബർ പതിനാറാം തീയതി മദർ പെത്രോയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ട് ജോൺപോൾ രണ്ടാമൻ പാപ്പ ഇപ്രകാരം പറഞ്ഞു: “നമ്മൾ വി. യൗസേപ്പിന്റെ കാലത്താണ് എത്തിയിരിക്കുന്നത്. മറിയത്തിന്റെ ഏറ്റവും നിർമ്മലനായ ജീവിതപങ്കാളിയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നത് അവൾക്കു കൂടുതൽ സന്തോഷം നൽകുമെന്ന് എനിക്കറിയാം.”

യൗസേപ്പിതാവിന്റെ വർഷത്തിൽ യൗസേപ്പിതാവിനൊപ്പം നടന്ന് ഭയത്തെ നമുക്കു ദൂരെയകറ്റാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.