ജോസഫ് ചിന്തകൾ 25: ജോസഫ് – പ്രത്യാശയുടെ മനുഷ്യൻ

ജോസഫ് പ്രത്യാശയുടെ മനുഷ്യനായിരുന്നു. പ്രത്യാശയുടെ വഴിയിലൂടെ അവൻ നടന്നുനീങ്ങിയപ്പോൾ ജോസഫ് കുടുംബജീവിതത്തെ സ്വർഗ്ഗതുല്യമാക്കി. പ്രത്യാശയിൽ ജീവിക്കാൻ എളുപ്പമല്ല. പക്ഷേ, ഒരു ക്രൈസ്തവൻ ശ്വസിക്കുന്ന ജീവവായുവിൽ പ്രത്യാശയുടെ അംശം ഉണ്ടായാൽ ജീവിതത്തിൽ അത്ഭുതങ്ങൾക്കു സാക്ഷികളാകാം എന്ന് യൗസേപ്പിന്റെ ജീവിതം പഠിപ്പിക്കുന്നു.

ജോസഫിന്റെ ഓർമ്മ ആചരിക്കുക എന്നാൽ ലോകത്തിലുള്ള എല്ലാ അസമത്വങ്ങൾക്കുമെതിരായി വിശ്വാസികളുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും ശക്തമായ ഒരു പ്രത്യാശബോധം വളർത്തുക എന്നതാണ്. ജോസഫിനെ ആഘോഷിക്കുക എന്നാൽ മറ്റുള്ളവരിലേയ്ക്കു പോകാനും അവരെ ജോസഫ് കണ്ടുമുട്ടിയതുപോലെ കാണാനും അതേ കാരുണ്യത്തോടും പെരുമാറ്റത്തോടും കൂടെ ജീവിക്കാനുമുള്ള  ക്ഷണമാണ്.

ജോസഫിന്റെ ജീവിതത്തെ ധ്യാനിക്കുകയെന്നാൽ അവൻ പിന്തുടർന്ന പ്രത്യാശാജീവിതത്തെ ശക്തമായി അനുഗമിക്കാനുള്ള ആഹ്വാനമാണ്. ജോസഫിന്റെ പ്രത്യാശ വെറും ശുഭാപ്തിവിശ്വാസമായിരുന്നില്ല. അത് ദൈവത്തിലുള്ള ആഴമായ ആശ്രയത്തിലും സ്നേഹത്തിലും അധിഷ്ഠിതമായിരുന്നു. ജോസഫിന്റെ സാന്നിധ്യം പ്രത്യാശയിലേയ്ക്കും ജീവിതത്തോട് ഏതവസരത്തിലും ഭാവാത്മകമായി പ്രതികരിക്കാനും നമ്മെ പരിശീലിപ്പിക്കും. പ്രത്യാശയുള്ളവൻ എല്ലാത്തരത്തിലുമുള്ള ഉദാസീനതകളെ ബഹിഷ്കരിക്കുകയും മറ്റുള്ളവരെ കാര്യസാധ്യത്തിനുശേഷം പുറന്തള്ളുന്ന പ്രവണതകളോട് മുഖം മറയ്ക്കുകയും ചെയ്യും. പ്രത്യാശയുടെ നിറവായിരുന്ന യൗസേപ്പിതാവ് സ്നേഹത്താൽ എല്ലാം വിശുദ്ധീകരിച്ചതുപോലെ വിശുദ്ധീകരണപാതയിൽ നമുക്കും മുന്നോട്ടുനീങ്ങാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.