ജോസഫ് ചിന്തകൾ 241: ജോസഫ് – പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ

2020 നവംബർ ഇരുപത്തിയെട്ടാം തീയതിയിലെ ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റ് പറുദീസായെ കുറിച്ചായിരുന്നു. “ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഇല്ലാത്തൊരു ജീവിതമല്ല നാം നയിക്കുന്നത്. നാം വിലപ്പെട്ടവരാണ്. ദൈവം നമുക്കായി ഏറ്റം യോഗ്യവും സുന്ദരവുമായ സ്ഥലം – പറുദീസാ – ഒരുക്കിയിരിക്കുന്നു.” ഈ പറുദീസയിൽ വി. യൗസേപ്പിതാവിനുള്ള സ്വാധീനം തെളിയിക്കാൻ, സിയാന്നായിലെ വി. ബെർണാഡിന്റെ ചിന്ത ഇന്നേ ദിനം സഹായകരമാണ്.

“ഭൂമിയിൽ ഈശോ യൗസേപ്പിതാവിനു നൽകിയ പുർണ്ണമായ ബഹുമാനത്തേക്കാളും ആദരവിനെക്കാളും സ്വർഗ്ഗത്തിൽ അവന് സ്ഥാനവും ബഹുമാനവും ഈശോ നൽകുന്നു. ഭൂമിയിൽ വി. യൗസേപ്പിതാവിനെ പിതാവായി ബഹുമാനിച്ച ഈശോ, സ്വർഗ്ഗത്തിൽ അവൻ ആവശ്യപ്പെടുന്ന ഒന്നും ഒരിക്കലും നിഷേധിക്കുകയില്ല. നമുക്ക് ആത്മവിശ്വാസത്തോടെ അവനോട് എല്ലാ കാര്യങ്ങളും പറയാം” – വി. ബെർണാഡിൻ പഠിപ്പിക്കുന്നു.

സ്വർഗ്ഗത്തിൽ സ്വാധീനം ചൊലുത്താൻ കഴിയുന്ന ഒരു വിശുദ്ധൻ നമുക്കുണ്ട് എന്ന അറിവ് നമ്മെ സന്തോഷവാന്മാരാക്കേണ്ടതാണ്. ഈ ലോകജീവിതത്തിലെ സകല സങ്കീർണ്ണതകളും മനസ്സിലാക്കാൻ കഴിവുള്ള വി. യൗസേപ്പിതാവ് സ്വർഗ്ഗത്തിൽ നമുക്കു മദ്ധ്യസ്ഥനായി ഉള്ളപ്പോൾ പറുദീസാ ലക്ഷ്യമാക്കി തീർത്ഥാടനം ചെയ്യുന്ന നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.