ജോസഫ് ചിന്തകൾ 227: ജോസഫ് – ദൈവസ്നേഹത്തിൽ നീതിയുടെ ഉറവിടം കണ്ടെത്തിയവൻ

യൂറോപ്പിന്റെ ആറ് സ്വർഗ്ഗീയ മദ്ധ്യസ്ഥരിൽ ഒരാളായ സ്വീഡനിലെ വി. ബ്രജിറ്റിന്റെ (1303-1373) ഓർമ്മദിനമാണ് ജൂലൈ 23. അവളുടെ ജീവിതത്തിന്റെ ആപ്തവാക്യം “ക്രൂശിതനോട് ചേർന്ന് എന്റെ സ്നേഹം ക്രൂശിക്കപ്പെട്ടു” എന്നതായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞുകവിഞ്ഞിരുന്ന ബ്രിജിറ്റ് ആത്മാക്കളെ നേടാനായി തന്റെ ജീവിതം മാറ്റിവച്ചു. ഈശോയോടുള്ള സ്നേഹമായിരുന്നു എല്ലാറ്റിന്റെയും അടിസ്ഥാനം.

ബ്രിജിറ്റിന്റെ “നിതിയുടെ ഉറവിടം പക വീട്ടലല്ല മറിച്ച് ഉപവിയാണ്” എന്ന പ്രബോധനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. നീതിമാനായിരുന്ന യൗസേപ്പിതാവിന്റെ നീതിയുടെ ഉറവിടം ചെന്നുനിൽക്കുക ദൈവസ്നേഹത്തിലാണ്. ദൈവസ്നേഹത്തിലധിഷ്ഠതമായ നീതി അപരർക്കു രക്ഷ പ്രധാനം ചെയ്യുന്ന ഔഷധമായി തീരുന്നു. യൗസേപ്പിന്റെ നീതി അവനുമായി ബന്ധപ്പെട്ട എല്ലാവർക്കും കരുതലും സൗഖ്യവും സമ്മാനിച്ചു. വിവേകരഹിതമായ പ്രവർത്തിയൊരിക്കലും അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഉപവിയിൽ ആ നീതിമാന്റെ ജീവതം പുഷ്പിച്ചപ്പോൾ സ്വർഗ്ഗപിതാവ് ഭൂമിയിൽ തന്റെ യഥാർത്ഥ പ്രതിനിധിയെ കണ്ടെത്തി.

സ്നേഹത്തിന്റെ തികവിൽ നിന്ന് നീതിയുടെ ഭാഷ സംസാരം തുടങ്ങുമ്പോൾ നമ്മുടെ ജീവിതം അനേകർക്ക് അനുഗ്രഹമായിത്തീരും.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.