ജോസഫ് ചിന്തകൾ 220: യൗസേപ്പിതാവിന്റെ SJC

കോട്ടയം അതിരൂപതയിലെ കൈപ്പുഴയിൽ 1928 ജൂലൈ മൂന്നാം തീയതി പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസിനീ സമൂഹമാണ് Sisters of St. Joseph’s Congregation (SJC). അവന്റെ മഹത്വത്തിന്റെയും കരുണയുടെയും ശുശ്രൂഷയിൽ ജീവിക്കുക എന്നതാണ് വി. യൗസേപ്പിതാവിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്ന ഈ സമർപ്പിത സമൂഹത്തിന്റെ ആപ്തവാക്യം.

യൗസേപ്പിതാവിന്റെ മൂന്ന് സ്വഭാവസവിശേഷതകൾ ഈ സന്യാസ സമൂഹത്തിന്റെ പേരിൽത്തന്നെയുണ്ട്. Solitude (ഏകാന്തത) Justice (നീതി) Compassionate Love (അനുകമ്പാർദ്ര സ്നേഹം) എന്നിവയാണവ.

തീവ്രമായ ഏകാന്തതയിൽ ദൈവൈക്യത്തിലായിരുന്ന യൗസേപ്പിതാവ് ദൈവനീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അനുകമ്പാർദ്രമായ സ്നേഹമായി സ്വയം മാറുകയാണ് ചെയ്തത്. ഈ ചൈതന്യം തന്നെയാണ് ഈ അർപ്പിതസഭയിലെ സന്യാസിനികൾ അശരണർക്കും ആലംബഹീനർക്കുമായി തിരിച്ചുനൽകുന്നത്.

വെല്ലുവിളികൾ നിറഞ്ഞ ലോകത്തിൽ മറ്റുള്ളവരെ മുറിപ്പെടുത്താതെ അപകീർത്തിപ്പെടുത്താതെ ജീവിക്കണമെങ്കിൽ യൗസേപ്പിതാവിന്റെ മുകളിൽ പറഞ്ഞ മൂന്നു ഗുന്നങ്ങളും നാം സ്വന്തമാക്കണം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.