ജോസഫ് ചിന്തകൾ 212: ജോസഫിന്റെ പക്കൽ പോകാൻ മടിക്കരുതേ

വി. അൽഫോൻസ് ലിഗോരിയുടെ St. Alphonsus Liguori (1696-1787) ഒരു ദിവ്യ ആഹ്വാനമാണ് ഇന്നത്തെ ജോസഫ് ചിന്ത.

ജോസഫിന്റെ പക്കൽ പോവുക; അവൻ നിങ്ങളോടു പറയുന്നതു ചെയ്യുക. ജോസഫിന്റെ പക്കൽ പോവുക; ഈശോയും മാതാവും അവനെ അനുസരിച്ചതുപോലെ നീയും അനുസരിക്കുക. ജോസഫിന്റെ പക്കൽ പോവുക; അവനോടു സംസാരിക്കുക, ഈശോയും മാതാവും അവനോട് സംസാരിച്ചതുപോലെ. ജോസഫിന്റെ പക്കൽ പോവുക; അവനോട് അഭിപ്രായം ആരായുക ഈശോയും മാതാവും അവനോട് അഭിപ്രായം ആരാഞ്ഞതുപോലെ. ജോസഫിന്റെ പക്കൽ പോവുക; അവനെ ബഹുമാനിക്കുക ഈശോയും മാതാവും അവനെ ബഹുമാനിച്ചതുപോലെ. ജോസഫിന്റെ പക്കൽ പോവുക; അവനോടു നന്ദിയുള്ളവനാവുക, ഈശോയും മാതാവും അവനോട് നന്ദി കാണിച്ചതുപോലെ. ജോസഫിന്റെ പക്കൽ പോവുക; അവനെ സ്നേഹിക്കുക, ഈശോയും മാതാവും അവനെ ഇപ്പോഴും അവനെ സ്നേഹിക്കുന്നതുപോലെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.