ജോസഫ് ചിന്തകൾ 209: ജോസഫ് – അരികിലിരിക്കാൻ മടി കാണിക്കാത്തവൻ

“അരികിൽ ‍ നീ ഉണ്ടായിരുന്നെങ്കിൽ.‍..
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതെ നിനച്ചുപോയി
ഒരു മാത്ര വെറുതെ നിനച്ചുപോയി ”

ഒ.എൻ.വി കുറുപ്പിന്റെ വരികൾക്ക് ജി. ദേവരാജൻ മാഷിന്റെ സംഗീതത്തിൽ ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് പാടിയ മനോഹരമായ ഒരു ഗാനമാണ്. ഈ സിനിമാഗാനത്തിൽ നിന്നാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത.

പ്രണയഭംഗത്തിന്റെ നഷ്ടബോധങ്ങൾ സിനിമയിലെ ഈ വരികളിൽ നിറയുന്നുണ്ടെങ്കിലും തിരുക്കുടുംബത്തിൽ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. ഈശോയോടും മറിയത്തോടും കൂടെ ആയിരിക്കാൻ എന്നും താൽപര്യം കാട്ടിയ വ്യക്തിയായിരുന്നു വി. യൗസേപ്പിതാവ്. തിരുക്കുടുംബത്തിന്റെ പാലകൻ സഭയുടെ പാലകനായി നിലകൊള്ളുമ്പോഴും അവന്റെ മന്ത്രം സഭയോടൊപ്പം കൂടെയായിരിക്കുക എന്നതാണ്.

സഭാമക്കളുടെ അടുത്തിരിക്കാൻ യൗസേപ്പിതാവിന് യാതൊരു മടിയുമില്ല. അവന്റെ മദ്ധ്യസ്ഥം യാചിക്കുന്ന ആർക്കും “അരികിൽ ‍ നീ ഉണ്ടായിരുന്നെങ്കിൽ.‍..” എന്ന നഷ്ടബോധത്തിന്റെ അനുഭവം ഉണ്ടാവില്ല. അതാണ് യൗസേപ്പിതാവ് തരുന്ന ഉറപ്പ്. ആ വത്സലപിതാവിന്റെ സന്നിധിയിൽ നമുക്കും ജീവിതത്തെ സുരക്ഷിതമാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.