ജോസഫ് ചിന്തകൾ 196: ജോസഫ് – സുവർണ്ണനിയമത്തിന്റെ നടത്തിപ്പുകാരൻ

വിശുദ്ധ ഗ്രന്ഥത്തിലെ സുവർണ്ണനിയമം എന്നറിയപ്പെടുന്ന തിരുവചനമാണ് മത്തായി സുവിശേഷം ഏഴാം അദ്ധ്യായം പന്ത്രണ്ടാം വാക്യം. “മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു വേണ്ടി ചെയ്യുവിൻ” (മത്തായി 7:12). ഈ സുവർണ്ണനിയമം യൗസേപ്പിതാവിന്റെ ജീവിതവുമായി ചേർത്തുവായിക്കാനാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ലക്ഷ്യം.

രണ്ടു രീതിയിലാണ് ഈ വചനം യൗസേപ്പിൽ നിറവേറിയത്. ഒന്നാമതായി ദൈവപിതാവ് യൗസേപ്പിതാവ് ഈ ഭൂമിയിൽ ചെയ്യണമെന്ന് ആഗ്രഹിച്ചതു മുഴുവനും വിശ്വസ്തയോടെ അവൻ നിറവേറ്റി. അങ്ങനെ യൗസേപ്പിതാവ് ഭൂമിയിൽ ദൈവപിതാവിന്റെ പ്രതിനിധിയായി; സ്വർഗ്ഗത്തിൽ മഹനീയസ്ഥാനീയനുമായി. രണ്ടാമതായി, മറ്റുള്ളവർ ചെയ്തുതരണമെന്ന് യൗസേപ്പിതാവ് ആഗ്രഹിച്ചതും അതിൽ കൂടുതലും യൗസേപ്പിതാവ് അവർക്കുവേണ്ടി ചെയ്തു കൊടുത്തു; ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.

തിരുസഭയുടെ കാവൽക്കാരനും കുടുംബങ്ങളുടെ മദ്ധ്യസ്ഥനുമെന്ന നിലയിൽ സഭയും കുടുംബവും ആഗ്രഹിക്കുന്ന നന്മകളും അനുഗ്രഹങ്ങളും ദൈവത്തിൽ നിന്നു വാങ്ങിത്തരുവാൻ ശക്തിയുള്ള മദ്ധ്യസ്ഥനാണ് യൗസേപ്പിതാവ്. ആ പിതാവിനെ നമുക്കു മറക്കാതിരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.