ജോസഫ് ചിന്തകൾ 194: ജോസഫ് – ദൈവപിതാവ് സമ്മാനിച്ച മഹത്പുസ്തകം

എല്ലാ വർഷവും ജൂൺ 19-ന് ദേശീയ വായനാദിനമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന് പി.എന്. പണിക്കരുടെ ചരമദിനമാണല്ലോ വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുതലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്ത്തിയ മഹാനാണ് പി.എന്. പണിക്കര്. 1996 മുതലാണ് പി.എന്. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ചു തുടങ്ങിയത്.

യൗസേപ്പിതാവിന്റെ ജീവിതം ഒരു മഹത്പുസ്തകമായി കാണാനാണ് എനിക്കിഷ്ടം. മനുഷ്യൻ വായിക്കാനായി സ്വർഗ്ഗീയപിതാവ് രചിച്ച ഒരു മഹത്തായ പുസ്തകമായിരുന്നു യൗസേപ്പ്. ജിവിതത്തിന്റെ ഏത് അവസ്ഥയിയും മനുഷ്യന് റഫറൻസ് നടത്താൻ സഹായകമായ ഗ്രന്ഥമായിരുന്നു നസറത്തിലെ ഈ മരപ്പണിക്കാരൻ. ജീവിതത്തിന് ഭാവാത്മകതയുടെ നിറം പകരുന്ന പേജുകൾ മാത്രമേ ആ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ. നിഷേധാത്മക ചിന്തകളുമായി ആ പുസ്തകത്തെ സമീപിച്ചവർ പോസറ്റീവ് എനർജിയുമായാണ് മടങ്ങിയത്. നിശബ്ദതയുടെ സുവർണ്ണ അക്ഷരങ്ങൾ കൊണ്ട് ദൈവഹൃദയത്തിൽ പോലും സ്ഥാനം തേടിയവനായിരുന്നു യൗസേപ്പിതാവ്.

ജോസഫ് വർഷത്തിൽ ദൈവപിതാവ് സമ്മാനിച്ച യൗസേപ്പെന്ന വായനാപുസ്തകത്തെ വായിച്ചു വളർന്നു വിവേകം നേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.