ജോസഫ് ചിന്തകള്‍ 179: ജോസഫ്‌ – അദ്ധ്വാനത്തെ സ്നേഹത്തിന്റെ ആവിഷ്‌കരണമാക്കിയവൻ

നസറത്തിലെ തിരുക്കുടുംബത്തിൽ, അദ്ധ്വാനം സ്നേഹത്തിന്റെ അനുദിന ആവിഷ്കാരമായിരുന്നു. സുവിശേഷത്തിൽ ഏതു തരത്തിലുള്ള ജോലിയാലാണ് യൗസേപ്പിതാവ് കുടുംബത്തെ സഹായിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആശാരിപ്പണി യൗസേപ്പിതാവിന് സ്വജീവിതത്തിൽ സ്നേഹത്തിന്റെ ആവിഷ്ക്കരണമായിരുന്നു.

ജൂൺ അഞ്ചാം തീയതി ലോകപരിസ്ഥിതി ദിനമാണ്. പ്രകൃതിയോട് ഇണങ്ങിജീവിക്കേണ്ടവനാണ് മനുഷ്യൻ എന്ന് ഓർമ്മപ്പെടുത്തുന്ന ദിനം. നസറത്തിലെ ദൈവപുത്രന്റെ എളിയ കുടുബം പ്രകൃതിയോടൊത്തു ജീവിച്ച കുടുംബമായിരുന്നു. അദ്ധ്വാനത്തെ സ്നേഹത്തിന്റെ ആവിഷ്ക്കാരമായി യൗസേപ്പിതാവ് കണ്ടപ്പോൾ ചൂഷണത്തിനോ സ്വാർത്ഥലാഭത്തിനോ കമ്പോളവത്കരണത്തിനോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല.

2021-ലെ പരിസ്ഥിതിദിനത്തിന്റെ ആപ്തവാക്യം “പരിസ്ഥിതി പുനഃസ്ഥാപനം” (Ecosystem Restoration) എന്നതാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പുനഃസ്ഥാപിക്കാൻ മനുഷ്യവതാരം ചെയ്ത ദൈവപുത്രന്റെ വളർത്തുപിതാവായതു വഴി ആ ബന്ധത്തെ ദൃഢപ്പെടുത്തുവാനും പുനഃസ്ഥാപിക്കുവാനും യൗസേപ്പിതാവ് സഹകാരിയായി.

യൗസേപ്പിതാവിന്റെ ജീവിതമാതൃക ദൈവത്തോടും അവന്റെ സൃഷ്ടിയായ പ്രപഞ്ചത്തോടുമുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ പവിത്രമാക്കട്ടെ.

ഫാ. ജയ്സൻ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.