ജോസഫ് ചിന്തകൾ 175: ജോസഫ് – സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥൻ

സംതൃപ്തിയുള്ള ജീവിതം നയിക്കാൻ കുറുക്കുവഴികളില്ല. സംതൃപ്തി ഒരു ആന്തരിക മനോഭാവമാണ്. അളവും പരിധിയുമുള്ള എന്തു കിട്ടിയാലും മനുഷ്യന് തൃപ്തിയാവില്ല. സമയത്തിനും കാലത്തിനും അതീതനായവനെക്കൊണ്ട് മനസ് നിറഞ്ഞാലേ ജിവിതത്തിൽ സംതൃപ്തിയുണ്ടാവുകയുള്ളൂ. വി. യൗസേപ്പിതാവ് ജീവിതത്തിൽ സംതൃപതി കണ്ടെത്തിയ വ്യക്തിയാണ്.

ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥനാണ് മാർ യൗസേപ്പ്. അതിരുകളും പരിധികളുമില്ലാതെ സ്നേഹിക്കുന്ന ദൈവത്താൽ നിറഞ്ഞപ്പോഴാണ് അവന്റെ ജീവിതം പൂർണ്ണസംതൃപ്തിയുള്ളതായത്. ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിൽ താൻ അനുഭവിച്ച ത്യാഗങ്ങളും ക്ലേശങ്ങളും ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി യൗസേപ്പിതാവ് മനസ്സിലാക്കി. ദൈവത്തെക്കൊണ്ട് സംതൃപ്തിയണയുന്നവനിൽ ദൈവം സംപ്രീതനാകുന്നു, അതാണല്ലോ ഈശോയുടെ വളർത്തുപിതാവിന്റെ ജീവിതത്തിന്റെ രത്നച്ചുരുക്കം.

യൗസേപ്പിതാവിന്റെ ഈ സംതൃപ്തിഭാവം ഏതൊരാളും കൈവരുത്തേണ്ട ഒരു വിശിഷ്ടഭാവമാണ്. ജീവിതം സന്തോഷപ്രദവും കൃതജ്ഞതാനിർഭരവുമാക്കുന്നതിൽ അതിന് സവിശേഷമായ പങ്കുണ്ട്. ജിവിതസംതൃപ്തി കരഗതമാക്കണമെങ്കിൽ നമ്മൾ തന്നെ തീർത്ത വ്യാമോഹങ്ങളിൽ നിന്നു പുറത്തുവരാനും ദൈവപ്രമാണങ്ങളെ ഹൃദയവിശാലതയോടെ സ്വീകരിക്കാനുമുള്ള ചങ്കൂറ്റം സ്വന്തമാക്കണം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.