ജോസഫ്‌ ചിന്തകള്‍ 170: യൗസേപ്പിന്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ

വി. ഡോൺ ബോസ്കോയുടെ, അത്മായർക്കുള്ള സലേഷ്യൻ മൂന്നാം സഭയുടെ (Association of Salesin Cooperators) അംഗമായിയുന്നു പോർച്ചുഗീസുകാരിയായ വാഴ്ത്തപ്പെട്ട അലക്സാണ്ട്രിനാ മരിയാ ഡാ കോസ്റ്റാ (1904-1955). അമ്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ ഈ മിസ്റ്റിക്കിന്റെ വിശുദ്ധിയുടെ രഹസ്യമായി ജോൺപോൾ രണ്ടാമൻ പാപ്പ ചൂണ്ടിക്കാട്ടുന്നത് ഈശോയോടുള്ള അവളുടെ സ്നേഹമാണ്.

വത്തിക്കാൻ നൽകുന്ന ജീവചരിത്രമനുസരിച്ച് 1942 മാർച്ചുമാസം മുതൽ മരണം വരെ നീണ്ട പതിമൂന്നു വർഷങ്ങൾ വിശുദ്ധ കുർബാന മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഈശോ അലക്സാണ്ട്രിയക്കു നൽകിയ സ്വകാര്യ വെളിപാടിൽ വി. യൗസേപ്പിതാവിനെപ്പറ്റി ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “നിനക്കാവശ്യമുള്ളതെന്തും ഭൂമിയിലെ എന്റെ പിതാവായിരുന്ന യൗസേപ്പിതാവിന്റെ നാമത്തിൽ ചോദിക്കുവിൻ. അതൊടൊപ്പം യൗസേപ്പിന്റെ നാമത്തിൽ എന്നിലേക്ക് അപേക്ഷകൾ ഉയർത്താൻ എല്ലാവരോടും പറയുക. സ്വർഗ്ഗത്തിൽ മറ്റെല്ലാ വിശുദ്ധരും ഒന്നിച്ച് എന്നിൽ നിന്നു നേടുന്ന അനുഗ്രഹങ്ങളെക്കാൾ അവൻ ഒറ്റയ്ക്കു നേടുന്നു.”

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത യൗസേപ്പിന്റെ മദ്ധ്യസ്ഥത നമുക്കു പ്രത്യാശയും ആത്മധൈര്യവും നൽകുന്ന വസ്തുതയാണ്. അവന്റെ ശക്തിയുള്ള മദ്ധ്യസ്ഥതയിൽ നമുക്കു അഭയം തേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.