ജോസഫ് ചിന്തകൾ 165: ജോസഫ് – പൂർണ്ണമായും ജഡത്തിനും ലോകത്തിനും മരിച്ചവൻ

സ്വീഡനിലെ വി. ബ്രിജിത്തിന്റെ അഭിപ്രായത്തിൽ വി. യൗസേപ്പിതാവ് ലോകത്തിനും ജഡത്തിനും പൂർണ്ണമായി മരിച്ച വ്യക്തിയാണ്. കാരണം സ്വർഗ്ഗീയകാര്യങ്ങൾ മാത്രമാണ് അവൻ ആഗ്രഹിച്ചിരുന്നത്. സ്വർഗ്ഗീയകാര്യങ്ങളിൽ മനസ്സു വയ്ക്കുന്നവർക്ക് ഭൂമിയിലെ സ്ഥാനമാനങ്ങളും ജഡികസന്തോഷങ്ങളും ഉച്ചിഷ്ടമാണ്. സ്വർഗ്ഗത്തിൽ കണ്ണുകളും ഹൃദയവും ഉറപ്പിച്ചു നടന്നതിനാൽ യൗസേപ്പിന്റെ മനസ്സിനെ ഭൗതീകസന്തോഷങ്ങൾ ചഞ്ചലചിത്തനാക്കിയില്ല. ജഡികതാൽപര്യങ്ങൾക്കു വഴങ്ങാതെ ദൈവത്തിന്റെ നിയമത്തിനു കീഴ്വഴങ്ങി ജീവിക്കുമ്പോൾ ആത്മാവിലുള്ള ജീവിതത്തിന്റെ സംതൃപ്തി ആസ്വാദിക്കാൻ കഴിയുമെന്ന് റോമാ ലേഖനത്തിലൂടെ വി. പൗലോസ് ശ്ലീഹാ നമ്മളെ പഠിപ്പിക്കുന്നു (റോമാ 8:1-17).

ദൈവാത്മാവിനാൽ നയിക്കപ്പെട്ട വി. യൗസേപ്പിതാവിന്റെ ജീവിതം ആയിരിക്കേണ്ടിടത്ത് അങ്കൂരം ഉറപ്പിച്ചുള്ളതായിരുന്നു, അതായത് സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തെ നോക്കിയുള്ള ജീവിതം എന്നും ആത്മാവിന് സന്തോഷവും സമാധാനവും നൽകുന്നതാണ്. അങ്ങനെ വരുമ്പോൾ ലോകസുഖങ്ങൾ ക്ഷണികമാണെന്ന് മനസ്സിലാക്കാൻ കാലതാമസം വരുകയില്ല.

പന്തക്കുസ്താ തിരുനാളിനു ഏറ്റവും അടുത്ത് ഒരുങ്ങുന്ന ഈ ദിനം ദൈവത്മാവിന്റെ നിമന്ത്രണങ്ങളെ ജീവിതതാളമാക്കിയ വി. യൗസേപ്പിനെ നമുക്കു അനുകരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.