ജോസഫ്‌ ചിന്തകള്‍ 164: എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവ്

എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവിന്റെ സ്നേഹത്തിന് രണ്ടു തലങ്ങൾ ഉണ്ട്. സ്വീകരിക്കുന്നതിനേക്കാൾ നൽകുക എന്നതായിരുന്നു ഒന്നാമത്തെ തലം. ദൈവപിതാവിന്റെ സ്നേഹം നിരന്തരം അനുഭവിച്ചിരുന്ന യൗസേപ്പിതാവ് തനിക്കു ലഭിച്ച സ്നേഹം നിരന്തരം മറ്റുള്ളവരോടു സംവേദനം ചെയ്തുകൊണ്ടിരിരുന്നു. സ്നേഹം, മറ്റുള്ളവർക്ക് അളവുകളോ പരിധികളോ ഇല്ലാതെ കൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിന്റെ ജീവിതശൈലി.

രണ്ടാമതായി, വാക്കുകളേക്കാൾ പ്രവർത്തികളിലാണ് സ്നേഹം അടങ്ങിയിരിക്കുന്നതെന്ന് യൗസേപ്പിതാവ് ഉറച്ചുവിശ്വസിച്ചിരുന്നു. നിശബ്ദനായിരുന്നുകൊണ്ട് ജീവദായകമായ സ്നേഹം പ്രവർത്തികളിലൂടെ അവൻ തിരുക്കുടുംബത്തിലും മറ്റുള്ളവർക്കും ആവോളം നൽകി. അമൂല്യവും ആദരണീയവുമായ മാനുഷികവികാരമായ സ്നേഹത്തെ ദൈവീകതയുടെ തലത്തിലേയ്ക്ക് നിരന്തരം ഉയർത്തിയാണ് യൗസേപ്പിതാവ് എല്ലാവരെയും സ്നേഹിക്കുന്ന പിതാവും എല്ലാവരും സ്നേഹിക്കുന്ന പിതാവുമായിത്തീർന്നത്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.