ജോസഫ് ചിന്തകൾ 161: സന്യാസ സഭകൾക്കുള്ള യൗസേപ്പിതാവിന്റെ പഞ്ചശീല തത്വങ്ങൾ

നിരവധി സന്യാസ സഭകൾ വി. യൗസേപ്പിതാവിന്റെ നാമത്തിലും മദ്ധ്യസ്ഥതയിലും സ്ഥാപിതമായിട്ടുണ്ട്. ചില പ്രസിദ്ധമായ സന്യാസ സഭകളെ പ്രത്യേക ദൗത്യം മാർപാപ്പ ഏല്പിച്ച ദിവസവും യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിലായിരുന്നു. ഉദാഹരണത്തിന്, പോൾ മൂന്നാമൻ മാർപാപ്പ വി. ഇഗ്നേഷ്യസ് ലെയോളയ്ക്കും സഹപ്രവർത്തകർക്കും ആദ്യ ഉത്തരവാദിത്വം ഭരമേല്പിച്ചത് 1539-ലെ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിനത്തിലാണ് (മാർച്ച് 19).

താൻ സ്ഥാപിച്ച സന്യാസ സഭയ്ക്ക് ഇഗ്നേഷ്യസിന്റെ സഭ എന്നതിനു പകരം ഈശോസഭ “Society of Jesus” എന്ന പേര് നൽകാൻ കാരണം തന്നെ യൗസേപ്പിതാവിന്റെ എളിയമാതൃകയിലാണെന്നു വിശ്വസിക്കുന്ന നിരവധി ഈശോസഭാംഗങ്ങളുണ്ട്.

ലോകത്തിലുള്ള എല്ലാ സന്യാസ സഭയെയും അഞ്ച് ശീലങ്ങളിലേക്ക് വി. യൗസേപ്പിതാവ് ക്ഷണിക്കുന്നു. ഒന്നാമതായി, യൗസേപ്പിതാവ് കാണിച്ചു നൽകിയ തീവ്രമായ എളിമയിൽ സുവിശേഷം ജീവിക്കുക. രണ്ടാമതായി, ധ്യാനനിരതമായ പ്രാർത്ഥന പരിശീലിക്കുമ്പോൾ യൗസേപ്പിതാവിനെ പരിശീലകനായി സ്വീകരിക്കുക. മൂന്നാമതായി, ദൈവമഹത്വമായിരിട്ടെ സന്യാസ സഭകളുടെ ആത്യന്തികലക്ഷ്യം. നാലാമതായി, സന്യാസജീവിതം ആത്മസമർപ്പണമാണന്ന സത്യം മറക്കാതിരിക്കുക അവസാനമായി, ദൈവഹിതം നിറവേറ്റാൻ സദാ ജാഗരൂകതയോടെ വർത്തിക്കുക.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.