ജോസഫ് ചിന്തകൾ 158: ജോസഫ് – ബുദ്ധിമുട്ടുകളിലെ സഹായം

ജോസഫ് ലുത്തിനിയായിയെ ഏഴു പുതിയ വിശേഷണങ്ങളിലൊന്നായ ‘യൗസേപ്പിതാവേ, ബുദ്ധിമുട്ടുകളിലെ സഹായമേ’ (Fulcimen in difficultatibus) എന്നതാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. മനുഷ്യന്റെ ബുദ്ധിമുട്ടുകളിൽ താങ്ങും തണലുമായി നിൽക്കുന്ന ഒരു സഹായി ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യന്റെയും ഭാഗ്യമാണ്. അത്തരത്തിലുള്ള ഒരു സഹായിയാണ് ദൈവപുത്രന്റെ വളർത്തുപിതാവായ വി. യൗസേപ്പിതാവ്.

മനുഷ്യവംശം ബുദ്ധിമുട്ടുകളിൽ വലയുമ്പോൾ രക്ഷയ്ക്കായി അവർക്ക് സഹായത്തിന്റെ വലതുകരം നീട്ടിക്കൊടുക്കുന്ന സുകൃതമാണ് യൗസേപ്പിതാവ്. ആ വിശ്വാസം സഭയ്ക്കുള്ളതുകൊണ്ടാണ് യൗസേപ്പിന്റെ പക്കലേക്ക് പോവുക എന്നതു തന്നെ ഒരു പ്രാർത്ഥനയായി പരിണമിച്ചത്. ജിവിതപ്രതിസന്ധികളുടെ വലിയ പേമാരികളെ ദൈവാശ്രയബോധത്താൽ അതിജീവിച്ച യൗസേപ്പിന്റെ പക്കൽ ഏതു പ്രശ്നത്തിനുമുള്ള പരിഹാരമുണ്ട്. ദൈവപിതാവിന്റെ പ്രതിനിധിയും ദൈവപുത്രന്റെ വളർത്തുപിതാവും പരിശുദ്ധാത്മാവിന്റെ ആജ്ഞാനുവര്ത്തിയും ദൈവമാതാവിന്റെ സംരക്ഷകനുമായ യൗസേപ്പിതാവ് കൂടെയുള്ളപ്പോൾ ഏതു പ്രതിസന്ധികളും നമ്മൾ അതിജീവിക്കും. ഈ പ്രത്യാശ നമ്മെ നിരാശരാക്കാതിരിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.