ജോസഫ് ചിന്തകൾ 154: ജോസഫിന്റെ ഹൃദയരാജ്ഞിയായ മറിയം

വിശുദ്ധ ഗ്രന്ഥം പൂർണ്ണമായി ചൈനീസ് ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നതിന് നേതൃത്വം വഹിച്ച ബൈബിൾ പണ്ഡിതനാണ് ഫ്രാൻസിസ്കൻ സന്യാസവൈദികനായ ഗബ്രിയേലേ അല്ലെഗ്ര (1907-1976). 2012 സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട അല്ലെഗ്രയച്ചന് ഇരുപത്തിയൊന്നാം വയസ്സിലുദിച്ച ആഗ്രഹം പൂർത്തിയാകാൻ 40 വർഷം കാത്തിരിക്കേണ്ടിവന്നു. വി. യൗസേപ്പിതാവിനോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള സവിശേഷമായ ഭക്തിയാണ് ഈ ഭഗീരഥപ്രയ്ത്നത്തിന് ഉത്തേജനം നൽകിയത്.

യൗസേപ്പിതാവിനോടു നിരന്തരം സമർപ്പണം നടത്തിയിരുന്ന അച്ചൻ ഈശോയും മറിയത്തെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന അധ്യാപകനായിട്ടും യൗസേപ്പിതാവിനെ കണ്ടിരുന്നു. മറിയം യൗസേപ്പിന്റെ ഹൃദയരാജ്ഞിയായിരുന്നു. “ഈശോയുടെ അമലോത്ഭവയായ മാതാവും തന്റെ ഹൃദയത്തിന്റെ രാജ്ഞിയുമായ മറിയത്തെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും അനുകരിക്കാനും വി. യൗസേപ്പ് മധുരമായും നിരന്തരവുമായും നമ്മളെ പ്രചോദിപ്പിക്കുന്നു” എന്ന് അല്ലേഗ്രയച്ചൻ പഠിപ്പിക്കുന്നു.

യൗസേപ്പിന്റെ ഹൃദയരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തെ നമ്മുടെയും അമ്മയും സംരക്ഷകയുമാക്കി മാറ്റം.

ഫാ. ജയ്സൺ കുന്നേൽ MCBSs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.