ജോസഫ് ചിന്തകൾ 153: ജോസഫ് – കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകാത്ത വ്യക്തി

നാളെയാകട്ടെ അല്ലെങ്കിൽ പിന്നീടൊരിക്കലാകട്ടെ എന്ന മനോഭാവത്താടെ പ്രധാനവും അപ്രധാനവുമായ ചില കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകുന്ന (Procrastination) ശീലം നമ്മളിൽ ചിലർക്കുണ്ട്. യൗസേപ്പിതാവിന്റെ ജീവിതം ഇതിനു നേരെ വിപരീതമായിരുന്നു. ദൈവികപദ്ധതികളാട് എല്ലാ അവസരത്തിലും ചടുലതയോടെ പ്രത്യുത്തരിച്ച വ്യക്തിയാണ് യൗസേപ്പ്. യാതൊന്നും പിന്നീടൊരിക്കലാകട്ടെ എന്ന മനോഭാവത്തോടെ അദ്ദേഹം അവഗണിച്ചില്ല. വി. മത്തായിയുടെ സുവിശേഷത്തിലെ രണ്ട് അധ്യായങ്ങളിൽ ഇത് വ്യക്തമാണ്. താഴെപ്പറയുന്ന മൂന്നു വചനഭാഗത്തും കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകാതെ ചടുലതയിൽ പ്രത്യുത്തരിക്കുന്ന യൗസേപ്പിതാവിനെ കാണാൻ കഴിയും.

“ജോസഫ്‌ നിദ്രയില്‍ നിന്നുണര്ന്ന്‌ കര്ത്താവിന്റെ ദൂതന് കല്പിച്ചതുപോലെ പ്രവര്ത്തിച്ചു” (മത്തായി 1:24). “അവന് ഉണര്ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി ആ രാത്രി തന്നെ ഈജിപ്‌തിലേക്കു പോയി” (മത്തായി 2:14). “അവന് എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല് ദേശത്തേക്കു പുറപ്പെട്ടു”(മത്തായി 2:21).

കടമകളും ഉത്തരവാദിത്വങ്ങളും നീട്ടിക്കൊണ്ടു പോകാതെ തദാനുസരണം പ്രവർത്തിക്കാൻ ഒരു വ്യക്തിക്കു സാധിക്കണമെങ്കിൽ അവന്റെ മനസ്സ് എകാഗ്രമായിരിക്കണം. ദൈവഹിതം നിറവേറ്റുക എന്ന ഏകലക്ഷ്യത്തിൽ യൗസേപ്പിന് ശരികളെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പിന്നീടൊരിക്കലാവട്ടെ എന്ന ചിന്ത പോലും അവനെ അലട്ടിയിരുന്നില്ല.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.