ജോസഫ് ചിന്തകൾ 151: ജോസഫ് – ക്രൈസ്തവലോകം കണികണ്ട് ഉണരേണ്ട നന്മ

രാവിലെ ഉണര്ന്ന് ആദ്യമായി കാണുന്ന കാഴ്ചയാണ് കണി. നസറത്തിലെ നീതിമാനായ മനുഷ്യൻ ദൈവപിതാവിന്റെ ഭൂമിയിലെ പ്രതിനിധി ആയതിനാൽ ക്രൈസ്തവലോകം കണികണ്ടുണരേണ്ട നന്മയാണ്. നന്മ നിറഞ്ഞ ആ മനുഷ്യനെ സമീപിച്ച ആരെയും തള്ളിക്കളഞ്ഞതായി ഇതുവരെയും കേട്ടുകേൾവിയില്ല.

നന്മയുള്ള മനസ്സുകൾക്കേ പുതുലോകം സ്വപ്നം കാണാനും കെട്ടിപ്പടുക്കുവാനും സാധിക്കുകയുള്ളൂ. നന്മയുള്ള മനുഷ്യർ മറ്റുള്ള ജീവിതങ്ങൾക്കു കൊടുക്കുന്ന അനുരോധ ഊർജ്ജം (Positive Energy) അവർണ്ണനീയമാണ്. അതിന് ഉത്തമ ഉദാഹരണമാണ് യൗസേപ്പിതാവ്.

സുഭാഷിതങ്ങളിൽ ആറാം അദ്ധ്യായത്തിൽ ദൈവം വെറുക്കുന്ന ആറു കാര്യങ്ങൾ അക്കമിട്ടു പറയുന്നുണ്ട്. ഗര്‍വ്വ്‌ കലര്ന്ന കണ്ണ്‌, വ്യാജം പറയുന്ന നാവ്‌, നിഷ്‌കളങ്കമായ രക്തം ചൊരിയുന്ന കൈ, ദുഷ്‌കൃത്യങ്ങള് നിനയ്‌ക്കുന്ന ഹൃദയം, തിന്മയിലേക്കു പായുന്ന പാദങ്ങള്‍, അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി. ഈ ആറു കാര്യങ്ങൾ ഒരു കണിക പോലും യൗസേപ്പിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല അതിനാൽ ആ വത്സലപിതാവിനെ കണികണ്ടുണർന്നാൽ നമ്മുടെ ദിനം സഫലമാവുകയും ജീവിതം സമ്പൂർണ്ണമാവുകയും ചെയ്യും.

സദാ ദൈവസന്നിധിയിലേക്ക് ഹൃദയവും മനസ്സും ഉയർത്തിയിരുന്ന നസറത്തിലെ കുടുംബനാഥന്റെ ചിത്രം ദൈവശുശ്രൂഷകരായ എല്ലാവർക്കുമുള്ള അനുകരണീയ മാതൃകയാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.