ജോസഫ് ചിന്തകൾ 147: ജോസഫ് – ഏറ്റവും വലിയ മരിയ വിശുദ്ധൻ

മരിയൻ മാസമായ മെയ് മാസത്തിന്റെ ആദ്യ ആഴ്ചയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിന് സമ്പൂർണ്ണമായി സമർപ്പണം നടത്തേണ്ട ഒരു മാസം. ഏറ്റവും വലിയ മരിയഭക്തനായ വിശുദ്ധൻ യൗസേപ്പിതാവാണ് – ഇന്നത്തെ നമ്മുടെ ചിന്താവിഷയം. ഈശോയുടെ വളർത്തുപിതാവിനേക്കാൾ വലിയ ഒരു മരിയവിശുദ്ധൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.

മറിയത്തിന് സമ്പൂർണ്ണസമർപ്പണം നടത്തിയ ആദ്യവ്യക്തിയാണ് യൗസേപ്പിതാവ്. കാൽവരിയിലെ കുരിശിന്‍ചുവട്ടിൽ വച്ച് മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിക്കാൻ പ്രിയശിഷ്യനോട് ആവശ്യപ്പെടുന്നതിന് എത്രയോ മുമ്പേ മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. അവന്റെ ഹൃദയത്തിൽ ഈശോയ്ക്കും മറിയത്തിനും എന്നും സ്ഥാനമുണ്ടായിരുന്നു. ഈശോയ്ക്കും മറിയത്തിനും വേണ്ടിയാണ് അവൻ ജീവിച്ചതും മരിച്ചതും. അവരുടെ സുരക്ഷിതത്വത്തിനു വേണ്ടി സ്വയം കാവൽക്കാരനായ വ്യക്തിയാണ് യൗസേപ്പിതാവ്.

പരിശുദ്ധ കന്യകാമറിയത്തെ സ്വഭവനത്തിൽ സ്വീകരിക്കാൻ തയ്യാറാവുന്ന ജീവിതങ്ങളിൽ ഐശ്വര്യവും ശാന്തിയും സമാധാനവും എന്നും നിലനിൽക്കും. യൗസേപ്പിതാവിനെപ്പോലെ മറിയത്തെ സ്വഭവത്തിൽ സ്വീകരിക്കാൻ ഭയപ്പെടേണ്ട എന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ നമുക്കു ഹൃദയത്തിൽ സൂക്ഷിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.