ജോസഫ് ചിന്തകൾ 143: പിശാചിനെ പരിഭ്രാന്തിയിലാക്കുന്ന യൗസേപ്പിതാവിന്റെ അത്ഭുതങ്ങൾ

കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽപെടുന്ന ഒരു ഇറ്റാലിയൻ അഭിഭാഷകനാണ് ബർത്തോളോ ലോങ്ങോ (Bartolo Longo; 1841 – 1926). കത്തോലിക്കാ കുടുംബത്തിൽ ജനിച്ചുവളർന്ന ബർത്തോളോ, സർവ്വകലാശാല പഠനത്തിനിടെ സഭയിൽ നിന്ന് അകലുകയും സത്താൻ സഭയിൽ അംഗമാവുകയും അവരുടെ ഒരു പുരോഹിതനാവുകയും ചെയ്തു. അധികം വൈകാതെ തന്നെ ബർത്തോളയുടെ ജീവിതം നിരാശയ്ക്കും വിഷാദത്തിനും സംശയരോഗത്തിനും അടിപ്പെട്ടു. സഹായത്തിനായി വിൻസെൻസോ പെപ്പേ എന്ന സുഹൃത്തിനെ സമീപിച്ചു. പെപ്പേ ബർത്തോളയെ സാത്താൻ സഭ ഉപക്ഷിക്കാൻ പ്രേരിപ്പിക്കുകയും ആൽബർട്ടോ റാഡേൻ്റോ എന്ന ഡോമിനിക്കൻ വൈദികനെ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വൈദികനാണ് ജപമാല പ്രാർത്ഥനയിലേക്കും അതുവഴി കത്തോലിക്കാ സഭയിലേക്കും ബർത്തോളയെ തിരികെ കൊണ്ടുവന്നത്. ഡോമിനിക്കൻ മൂന്നാം സഭയിൽ അംഗമായിരുന്ന ബർത്തോളോ യൗസേപ്പിതാവിന്റെയും വലിയ ഭക്തനായിരുന്നു.

പിശാചിനെ പരിഭ്രമിപ്പിക്കുന്ന യൗസേപ്പിതാവിന്റെ ചില അത്ഭുതങ്ങൾ ബർത്തോളയുടെ ജീവിതത്തെ ആസ്പദമാക്കി ഫാ. ഡോണാൾഡ് കല്ലോവേ, Consercration to St. Joseph: The Wonders of Our Spiritual Father എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്നവയാണ് പിശാചിനെ പരിഭ്രാന്തിയിലാക്കിയ യൗസേപ്പിതാവിന്റെ അത്ഭുതങ്ങൾ.

യൗസേപ്പിതാവിന്റെ പിതൃത്വം
യൗസേപ്പിതാവിന്റെ എളിമ
യൗസേപ്പിതാവിന്റെ സ്നേഹം
യൗസേപ്പിതാവിന്റെ ദാരിദ്ര്യം
യൗസേപ്പിതാവിന്റെ പരിശുദ്ധി
യൗസേപ്പിതാവിന്റെ അനുസരണം
യൗസേപ്പിതാവിന്റെ നിശബ്ദത
യൗസേപ്പിതാവിന്റെ സഹനം
യൗസേപ്പിതാവിന്റെ പ്രാർത്ഥന
യൗസേപ്പിതാവിന്റെ നാമം
യൗസേപ്പിതാവിന്റെ ഉറക്കം

സാത്താന്റെ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ്യം നമുക്കു തേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.