ജോസഫ് ചിന്തകൾ 13: ജോസഫ് – സ്ത്രീകളുടെ കാവൽക്കാരൻ

ദിവസത്തിൽ മൂന്നു പ്രാവശ്യം കർത്താവിന്റെ മാലാഖ എന്ന ജപം ചൊല്ലുവാൻ സഭ വിശ്വാസികളോട് ആവശ്യപ്പെടുന്നു. മറിയത്തിന്റെ ഫിയാത്തിന്റെ ഓദ്യോഗിക പ്രാർത്ഥനാരൂപമാണ് കർത്താവിന്റെ മാലാഖ. ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനത്തിൽ ജോസഫിന്റെ ഫിയാത്തിനെപ്പറ്റി പറയുന്നു. ജോസഫ് മറിയത്തെ വ്യവസ്ഥകളില്ലാതെ സ്വീകരിച്ചതുവഴി മാലാഖയുടെ വാക്കുകളിൽ ജോസഫ് വിശ്വസിക്കുകയായിരുന്നു എന്നു ഫ്രാൻസിസ് പാപ്പ പഠിപ്പിക്കുന്നു.

സ്നേഹം എന്ന നിയമം മാത്രമായിരുന്നു ജോസഫിന്റെ ജീവിതം നയിച്ചിരുന്നത്. മറിയത്തെ അപമാനിതയാക്കാതെ സ്വീകരിക്കാൻ തയ്യാറായ ജോസഫല്ലാതെ ആരാണ് സ്ത്രീത്വത്തിന്റെ കാവൽക്കാരനാകാൻ യോഗ്യൻ. മാനസികമായും ശാരീരികമായും വാചികമായും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ പ്രകടമായി അരങ്ങേറുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യനായി ജോസഫ് എല്ലാ കാലത്തും നിലകൊള്ളുന്നു.

ദൈവവചനത്തോട് നിഷ്ക്രിയമായ ഒരു സഹകരണമായിരുന്നില്ല ജോസഫിന് ഉണ്ടായിരുന്നത്. ധീരവും ദൃഢചിത്തമുള്ളതുമായിരുന്നു ജോസഫിന്റെ ഇടപെടലുകൾ. സ്ത്രീകളെ, ജോസഫ് വർഷത്തിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. നിങ്ങളുടെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന, ആദരിക്കുന്ന, പരിപാലിക്കുന്ന ഒരു അപ്പൻ നിങ്ങളുടെ കൂടെയുണ്ട്. അവൻ മറിയത്തിന്റെ ഭർത്താവും ഈശോയുടെ വളർത്തപ്പനും എല്ലാ സ്ത്രീകളുടെയും സംരക്ഷകനുമായ ജോസഫാണ്. ആ നല്ല പിതാവിനെ മറക്കരുതേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.