ജോസഫ് ചിന്തകൾ 129: യൗസേപ്പിന്റെ കർത്താവിന്റെ മാലാഖ

‘ജോസഫ് വർഷ’ത്തിൽ വ്യക്തിപരമായും സമൂഹപരമായും ജപിക്കാൻ കഴിയുന്ന ഒരു കർത്താവിന്റെ മാലാഖയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം.

നേതാവ്: കർത്താവിന്റെ മാലാഖ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്‌ ജോസഫിനോടു പറഞ്ഞു.

സമൂഹം: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന് നീ ശങ്കിക്കേണ്ടാ. 1 നന്മ.

നേതാവ്: അവള് ഗര്ഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവിൽ നിന്നാണ്‌.

സമൂഹം: അവള് ഒരു പുത്രനെ പ്രസവിക്കും. 1 നന്മ.

നേതാവ്: നീ അവന്‌ യേശു എന്നുപേരിടണം.

സമൂഹം: എന്തെന്നാല്, അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില് നിന്നു മോചിപ്പിക്കും. 1 നന്മ.

നേതാവ്: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ.

സമൂഹം: സർവ്വേശ്വരന്റെ വളർത്തുപിതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം,

സര്വ്വേശ്വര, മാലാഖയുടെ സന്ദേശത്താല് അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള് അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്പ്പിന്റെ മഹിമ പ്രാപിക്കാന് അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്ത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങള് അപേക്ഷിക്കുന്നു, ആമ്മേന്. 3 ത്രീത്വ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.