ജോസഫ് ചിന്തകൾ 128: ജോസഫ് – ദൈവതിരുമുമ്പിലെ പ്രാർത്ഥനാശില്പം

മലയാളികളുടെ പ്രിയ ആത്മീയ എഴുത്തുകാരനും ഗാനരചയിതാവുമായ മിഖാസ് കൂട്ടുങ്കൽ അച്ചന്റെ “ദൈവം വിശ്വസ്തൻ’ എന്ന ആൽബത്തിലെ മനോഹരമായ വരികളാണ് ഇന്നത്തെ ജോസഫ് ചിന്ത.

“ശിലയിൽ കടഞ്ഞൊരു ശില്പം പോൽ മാനസം പ്രാർത്ഥനയായി വയ്ക്കുന്നങ്ങേ മുമ്പിൽ…”

സ്വന്തം ഹിതത്തെ ദൈവഹിതമനുസരിച്ച് പ്രാർത്ഥനായി കടഞ്ഞെടുത്ത ഒരു ശിലാശില്പമായിരുന്നു നസറത്തിലെ ജോസഫ്. ദൈവഹിതം പാലിക്കാനായി ഉറച്ച ബോധ്യങ്ങളും തീരുമാനങ്ങളും നിലപാടുകളും കൈക്കൊണ്ട യൗസേപ്പ് എല്ലാ അർത്ഥത്തിലും സ്ഥായിയായ ഒരു ശിലാശില്പമായിരുന്നു.

സ്വർഗ്ഗീയപിതാവ് ഭൂമിയിൽ തന്റെ പുത്രന് സുരക്ഷയൊരുക്കാനായി മെനഞ്ഞെടുത്ത ജോസഫ് എന്ന ശില്പം, വേഗം തകർന്നോ തളർന്നോ പോകുന്ന ശില്പമായിരുന്നില്ല. കാറ്റും കോളും ആഞ്ഞടിച്ചപ്പോഴും സംശങ്ങളുടെ വേലിയേറ്റം ചാകര തീർത്തപ്പോഴും ആ മനസ് തകരാത്തതിനു കാരണം ദൈവഹിതത്തിനുസരിച്ച് പ്രാർത്ഥനയായി സ്വജീവിതത്തെ രൂപപ്പെടുത്തിയതിനാലാണ്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം You Cat 469 നമ്പറിൽ ഇപ്രകാരം കാണുന്നു: “പ്രാർത്ഥിക്കുന്ന വ്യക്തി ഇനി മേൽ തന്റേതായി ജീവിക്കുന്നില്ല, തനിക്കു വേണ്ടിത്തന്നെ ജീവിക്കുന്നില്ല, സ്വന്തം ശക്തി കൊണ്ട് ജീവിക്കുന്നുമില്ല. തനിക്ക് സംസാരിക്കാനുള്ള ഒരു ദൈവമുണ്ടെന്ന് അയാൾ അറിയുന്നു.” ഈ ഉറച്ച ബോധ്യമായിരുന്നു യൗസേപ്പിനെ ദൈവതിരുമുമ്പിൽ പ്രാർത്ഥനാശില്‌പമായി രൂപപ്പെടുത്തിയത്.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.