ജോസഫ് ചിന്തകൾ 12: ജോസഫ് – ലാളിത്യം ജീവിതവ്രതമാക്കിയവൻ

നമ്മളെ ഇന്ന് വഴിനടത്തുന്ന ചൈതന്യം യൗസേപ്പിതാവിന്റെ ലാളിത്യമാണ്. ലാളിത്യം യൗസേപ്പിന്റെ അലങ്കാരവും കരുത്തുമായിരുന്നു. ലാളിത്യം എന്നത് യൗസേപ്പിതാവിന് പ്രവൃത്തിയേക്കാള്‍, അതൊരു ജീവിതരീതിയും മനോഭാവവുമായിരുന്നു.

പൂര്ണ്ണതയുടെ നവവും ആഴമായ അര്ത്ഥവും ഗ്രഹിക്കുവാന് ലാളിത്യം വളരെ അത്യാവശ്യമാണ്. ലളിതമായി ജീവിക്കുക എന്നാൽ ഒരു ആത്മപരിത്യാഗം മാത്രമല്ല, മറിച്ച് മറ്റുള്ളവരിലേയ്ക്ക് ഉദാരപൂര്വ്വം കടന്നുചെല്ലാനുള്ള വാതിലുമാണ്. ലാളിത്യം ക്രിസ്തീയജീവിതത്തിന് സൗന്ദര്യവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണ്ണതകളിലും ജീവന്റെ സൗന്ദര്യവും വിശുദ്ധിയും ആഘോഷിക്കണമെങ്കിൽ ലാളിത്യം കൂടിയേ തീരു.

ഈശോയുടെ ജനനത്തിരുനാളിനൊരുങ്ങുന്ന ആഗമനകാലം ഒരു ലളിത ജീവിതചര്യയാണ്. എളിയവനാകുമ്പോൾ, ലാളിത്യം പുലർത്തുമ്പോൾ, പുൽക്കൂട്ടിലെ ഉണ്ണീശോയോട് നാം കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ദൈവത്തോടൊത്തുള്ള ജീവിതമാണ് ലളിതജീവിതത്തിന്റെ സൗന്ദര്യം. ദൈവം അടുത്തുള്ളപ്പോൾ നമ്മുടെ ജീവിതം സുന്ദരവും കാഴ്ചകൾ വിശുദ്ധവും കാഴ്ചപ്പാടുകൾ വിശാലവുമാകും.

ലളിതജീവിതം നയിച്ച യൗസേപ്പിന്റെ ജീവിതം മറ്റുള്ളവർക്ക് അനുകരണീയമായെങ്കിൽ അതിനുള്ള ഏകകാരണം അദ്ദേഹം ദൈവത്തോടൊപ്പം സഞ്ചരിച്ചതുകൊണ്ടാണ്. ലാളിത്യം ജീവിതവ്രതമാക്കിയ യൗസേപ്പിതാവ് നമ്മുടെ ജീവിതത്തെയും സുന്ദരമാക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.