സെന്റ് ജോസഫ് ഉച്ചകോടിക്ക് സെപ്റ്റംബര്‍ 30 -ന് തുടക്കമാകും

കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിനിസ്ട്രി സംഘടിപ്പിക്കുന്ന സെന്റ് ജോസഫ് ഉച്ചകോടിക്ക് സെപ്റ്റംബര്‍ 30 -ന് തുടക്കമാകും. ഈശോയുടെ വളര്‍ത്തുപിതാവായ ജോസഫിക്ക് ആത്മീയപ്രാധാന്യം വ്യക്തമാക്കുന്ന ഉച്ചകോടിയില്‍ 40 പ്രഭാഷകര്‍ പങ്കെടുക്കും.

ഇതോടനുബന്ധിച്ച് രൂപത ഓണ്‍ലൈന്‍ വീഡിയോ ട്രെയിലര്‍ പുറത്തിറക്കി. വി. ജോസഫിന് നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയും. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകളിലേക്ക് അദ്ദേഹത്തെ എങ്ങനെ ക്ഷണക്കണമെന്ന് അറിയില്ല. അവിടുത്തോട് എങ്ങനെയാണ് ഭക്തി വളര്‍ത്തുക എന്നത് നാം പഠിച്ചിരിക്കണം. വി. ജോസഫിക്ക് ഹൃദയത്തിലേക്കുള്ള ഈ തീര്‍ത്ഥാടനത്തിന് എല്ലാവരേയും ക്ഷണിക്കുന്നു – ട്രെയിലറില്‍ പറയുന്നു.

ഒക്ടോബര്‍ മൂന്നിനാണ് ഉച്ചകോടി സമാപിക്കുക. 2020 ഡിസംബര്‍ എട്ടിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വി. ജോസഫ് വര്‍ഷം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഡിസംബര്‍ എട്ടിന് വര്‍ഷാചരണത്തിന് അന്ത്യം കുറിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.