വി. യൗസേപ്പ് കത്തോലിക്കാ സഭയെ സംരക്ഷിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ കന്യകാമറിയത്തെയും ശിശുവായ യേശുവിനെയും സംരക്ഷിച്ചതുപോലെ വി. യൗസേപ്പ് ഇന്നും കത്തോലിക്കാ സഭയെ സംരക്ഷിക്കുന്നു എന്ന് ഫ്രാൻസിസ് മാർപാപ്പ. നവംബർ 24 -ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പൊതുസമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലൂക്കായുടെ സുവിശേഷത്തിൽ, യേശുവിന്റെയും മറിയത്തിന്റെയും സംരക്ഷകനായി ജോസഫ് പ്രത്യക്ഷപ്പെടുന്നു. ഇക്കാരണത്താൽ അദ്ദേഹം ‘സഭയുടെ കാവൽക്കാരനും’ ആണ്. യേശുവിന്റെയും മറിയത്തിന്റെയും സംരക്ഷകനായിരുന്ന യൗസേപ്പിതാവ് ഇപ്പോൾ സ്വർഗത്തിലായിരിക്കുമ്പോൾ ആ സംരക്ഷണം തുടരുന്നു. മറിയത്തിന്റെ മാതൃത്വം സഭയുടെ മാതൃത്വത്തിൽ പ്രതിഫലിക്കുന്നതു പോലെ ചരിത്രത്തിലെ ക്രിസ്തുവിന്റെ ശരീരത്തിന്റെ തുടർച്ചയാണ് സഭ” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.