കുടുംബങ്ങളെ കരുതേണ്ട വിധത്തെക്കുറിച്ച് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നത്

മനുഷ്യന്റെ പ്രശ്‌നങ്ങളെല്ലാം കുടുംബവുമായി ബന്ധപ്പെട്ടതാണെന്നാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ സന്ദേശം. മനുഷ്യന്റെ ഏറ്റവും ആഴമുള്ള പ്രശ്‌നങ്ങളെല്ലാം കുടുംബവുമായി ബന്ധപ്പെട്ടതാണെന്ന് പാപ്പാ പറയുന്നു.

കുടുംബം മനുഷ്യവംശത്തിന്റെ പ്രഥമവും അടിസ്ഥാനപരവും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു ഘടകമാണ്. അതിനാല്‍ കുടുംബത്തിനെതിരായ ഏത് ആക്രമണവും സമൂഹത്തെ മുഴുവനുമാണ് ബാധിക്കുന്നത്. 1986-ലെ പ്രഭാഷണത്തില്‍ പാപ്പാ പറഞ്ഞത് ഇങ്ങനെയാണ്: “എങ്ങനെയാണോ കുടുംബം പോകുന്നത്, അങ്ങനെ തന്നെയായിരിക്കും രാജ്യം പോകുന്നത്. അതുപോലെ തന്നെയായിരിക്കും ലോകവും പോകുന്നത്.”

ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള വിള്ളലുകള്‍ സൗഖ്യമാക്കുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും പ്രഥമ പരിഗണന നല്‍കണം എന്ന് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ എപ്പോഴും പറയുമായിരുന്നു.

നാം 2020-ലേയ്ക്കു കടക്കുന്ന ഈ അപൂര്‍വ്വ സന്ദര്‍ഭത്തില്‍ നമുക്ക് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദേശം ഹൃദയത്തില്‍ സ്വീകരിക്കാം. കുടുംബ ബന്ധങ്ങളെ സ്‌നേഹം കൊണ്ട് സൗഖ്യമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.