വിശുദ്ധനായ വിപ്ലവകാരി

ജിന്‍സി സന്തോഷ്‌

പത്തു മാസം പുരോഹിതനായ അപ്പന്റെ നാവ് ബന്ധിച്ചവൻ, ഒട്ടകരോമവും തോൽവാറും വസ്ത്രമാക്കിയവൻ, വെട്ടുക്കിളികളും കാട്ടുതേനും ഭക്ഷണമാക്കിയവൻ, പ്രസംഗകലയ്ക്ക് പുതിയ മാനങ്ങൾ കൊടുത്തവൻ, ഒരേ സമയം പുലിയും എലിയുമാകാൻ കഴിവുള്ള വിപ്ലവകാരി, സ്വന്തം മാതാപിതാക്കൾക്ക് സമൂഹമധ്യത്തിലുള്ള അപമാനം നീക്കിയവൻ, വയോധികരായ മാതാപിതാക്കൾക്കളുടെ വാർദ്ധക്യപൂർണ്ണതയിൽ ജനിച്ചവൻ, അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ പരിശുദ്ധാത്മാവ് നിറഞ്ഞവൻ, വീഞ്ഞോ ലഹരിവസ്തുക്കളോ രുചിക്കാത്തവൻ, ക്രിസ്തുവിനേക്കാൾ കേവലം ആറു മാസത്തെ പ്രായവ്യത്യാസം, ഇരുവരുടെയും ജനനവും ദൗത്യങ്ങളും മുമ്പേ പ്രവചിക്കപ്പെട്ടിരുന്നു.

ഭൂമിയിൽ സ്ത്രീകളിൽ നിന്ന് ജനിക്കുന്ന ഒരുവനും യോഹന്നാനേക്കാൾ വലിയവനാകില്ല എന്ന ദൈവപുത്രന്റെ സാക്ഷ്യം. ആ വലിയവനാണ് ക്രിസ്തുവിന് വഴിയൊരുക്കുവാൻ സ്വയം ചെറുതാകുന്നത്. എന്തു ചെയ്യണം എന്നതിനേക്കാൾ എന്തു ചെയ്യരുത് എന്ന ജാഗ്രത സ്നാപകയോഹന്നാന്റെ ദൗത്യങ്ങൾ പരിപൂർണ്ണ വിശ്വസ്തമാക്കി.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.