ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെട്ടും ഭാവിയെക്കുറിച്ച് ഭയന്നും കഴിയുകയാണോ? വി. ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകള്‍ ശ്രവിക്കൂ

അങ്ങനെയെല്ലാം സംഭവിച്ചു പോയല്ലോ..ഇനി എന്തൊക്കെയാണ് വരാന്‍ പോകുന്നത് തുടങ്ങിയ ചിന്തകള്‍ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന നിമിഷങ്ങളെയും ഇത്തരം ചിന്തകള്‍ നശിപ്പിച്ചു കളയും. ഇത്തരം ചിന്തകളാല്‍ അസ്വസ്ഥരാകുന്നവര്‍ക്ക് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആശ്വാസം പകരുന്നുണ്ട്.

ആദ്യം ചെയ്യേണ്ടത് യേശുവിന്റെ വാക്കുകള്‍ അനുസരിക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ അപ്പസ്‌തോലന്മാര്‍ക്ക് വലയില്‍ കൊള്ളാത്തത്ര മീന്‍ ലഭിച്ചതുപോലെ നമുക്കും ജീവിതത്തില്‍ ആവശ്യമായതെല്ലാം ലഭിക്കും. രണ്ടാമതായി അദ്ദേഹം പറയുന്നു, ഭൂതകാലത്തെയും കഴിഞ്ഞുപോയ സംഭവങ്ങളെയും നന്ദിയുടെ മനോഭാവത്തോടെ ഓര്‍മ്മിക്കുക. ഓരോ ദിവസവും ആകാംക്ഷയോടെ ആയിരിക്കുക. ഭാവിയെ ആത്മവിശ്വാസത്തോടെ നോക്കിക്കാണുക. ഇത്രയും ചെയ്താല്‍ ജീവിതം ആസ്വദിക്കാനാവും. ഒരു ക്രൈസ്തവ ജീവിതം ഇപ്രകാരമായിരിക്കണം എന്നും തന്റെ അപ്പസ്‌തോലിക ലേഖനത്തിലൂടെ വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി.