കുടുംബവുമായി ബന്ധപ്പെട്ട് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ നല്‍കിയിട്ടുള്ള വിലപ്പെട്ട ചില സന്ദേശങ്ങള്‍

കുടുംബവുമായി ബന്ധപ്പെട്ട് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ നല്‍കിയിട്ടുള്ള വിലപ്പെട്ട ചില സന്ദേശങ്ങളുണ്ട്. മനുഷ്യന്റെ ഏറ്റവും ആഴമുള്ള പ്രശ്നങ്ങളെല്ലാം കുടുംബവുമായി ബന്ധപ്പെട്ടതാണെന്ന് പാപ്പാ പറയുന്നു.

കുടുംബം മനുഷ്യവംശത്തിന്റെ പ്രഥമവും അടിസ്ഥാനപരവും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു ഘടകമാണ്. അതിനാല്‍ കുടുംബത്തിനെതിരായ ഏത് അക്രമവും സമൂഹത്തെ മുഴുവനുമാണ് ബാധിക്കുന്നത്. 1986 -ലെ പ്രഭാഷണത്തില്‍ പാപ്പാ പറഞ്ഞത് ഇങ്ങനെയാണ്: “എങ്ങനെയാണോ കുടുംബം പോകുന്നത് അങ്ങനെ തന്നെയായിരിക്കും രാജ്യം പോകുന്നത്. അതുപോലെ തന്നെയായിരിക്കും ലോകവും പോകുന്നത്.”

ഓരോ ദിവസവും അവസാനിക്കുമ്പോള്‍ കുടുംബബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള വിള്ളലുകള്‍ സൗഖ്യമാക്കുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും പ്രഥമ പരിഗണന നല്‍കണമെന്ന് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ എപ്പോഴും പറയുമായിരുന്നു.

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദേശം നമുക്ക് ഹൃദയത്തില്‍ സ്വീകരിക്കാം. കുടുംബബന്ധങ്ങളെ സ്നേഹം കൊണ്ട് സൗഖ്യമാക്കാം. തെറ്റുകുറ്റങ്ങള്‍ക്ക് പൊറുതി കൊടുക്കാം. വിട്ടുപോയ കണ്ണികള്‍ കൂട്ടിയോജിപ്പിക്കാം. സ്നേഹവും സമാധാനവും നമ്മുടെ കുടുംബങ്ങളില്‍ വാഴട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.