ജീവിതത്തെ എങ്ങനെ വിശുദ്ധമാക്കാം? വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍

ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ഏറെ പാടുപെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എങ്ങനെ നമുടെ ജീവിതത്തെ വിശുദ്ധമാക്കാം? വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ, വിശുദ്ധിയിലേക്കുളള വഴിയില്‍ വെളിച്ചമാകുന്നതിനായി പഠിപ്പിച്ച ആറ് മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിചയപ്പെടാം…

1. വ്യക്തിപരമായി വിശുദ്ധിയുടെ വഴിയെ ധൈര്യപൂര്‍വ്വം നടക്കുക. തികഞ്ഞ ശുഷ്‌കാന്തിയോടെ ദൈവവചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും നിങ്ങളെ തന്നെ പരിപോഷിപ്പിക്കുക.

2. വിശുദ്ധരാകാനുളള ദൃഢനിശ്ചയത്തോടെ ലോകത്തിനു മുന്‍പില്‍ ധൈര്യത്തോടും വിനയത്തോടും പ്രതീക്ഷയോടും കൂടി നമ്മളെ തന്നെ കാണിച്ചുകൊടുക്കണം. വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ അംഗീകരിക്കുക.

3. ദൈവത്തോടുള്ള ഒരു സ്‌നേഹസംഭാഷണമാണ് ആദ്യം വേണ്ടത്. അതിനായി പ്രാര്‍ത്ഥിക്കുക. ഇപ്പോഴുളള ജീവിതം കൂടുതല്‍ മഹാമനസ്‌കതയുള്ളതാക്കി മാറ്റുക. ഒപ്പം ദൈവികരഹസ്യങ്ങളെ പറ്റി ആഴത്തില്‍ ധ്യാനിക്കുക. വിശുദ്ധ കുര്‍ബാനയെ ഓരോ ദിവസത്തിന്റെയും ഹൃദയഭാഗമാക്കുക.

4. നമുക്കു വേണ്ടി, തന്നെത്തന്നെ തരാന്‍ ക്രിസ്തു തയ്യാറാണ്. അതുപോലെ നമ്മളോടും അവന്‍ തിരിച്ച് ആവശ്യപ്പെടുന്നു. അവന്‍ നിങ്ങളില്‍ നിന്നും കൂടുതല്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ തരാന്‍ സാധിക്കും എന്ന് അവന് അറിയാവുന്നതു കൊണ്ടാണ്.

5. നന്മയുടെയും തിന്മയുടെയും ശക്തികള്‍ തമ്മിലുള്ള യുദ്ധം നമ്മുടെ കണ്ണുകള്‍ക്ക് മുന്നില്‍ വെളിപ്പെടുമ്പോള്‍ ക്രിസ്തുവിന്റെ കുരിശിനോടൊപ്പമുളള നിങ്ങളുടെ സഹനം വിജയത്തില്‍ എത്തട്ടെ.

6. യേശുവിന്റെ സാക്ഷികളാകാനും അവനില്‍ പ്രത്യാശ വച്ചുകൊണ്ട് ഒരു ഭാവി അവനോടൊപ്പം കെട്ടിപ്പടുക്കാനുമുളള അവന്റെ ക്ഷണത്തിന് വിശാലമനസ്സോടെ ഉത്തരം നല്‍കുക. എല്ലാറ്റിനുമുപരിയായി കൂദാശകളിലൂടെ, പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയിലൂടെയും വിശുദ്ധ കുമ്പസാരത്തിലൂടെയും വളര്‍ത്തിയെടുത്ത കലര്‍പ്പിലാത്ത ഒരു ജീവിതത്തിലൂടെയെ സഭ നല്‍കുന്ന ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.