വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭീമാകാരമായ ചുവര്‍ചിത്രം അനാച്ഛാദനം ചെയ്തു

വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭീമാകാരമായ ചുവര്‍ചിത്രം പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തില്‍ അനാച്ഛാദനം ചെയ്തു. നഗരത്തിലെ ജോണ്‍പോള്‍ രണ്ടാമന്‍ അവന്യൂവിലാണ് ചുവര്‍ചിത്രം. ഇതിന് 30 അടി വീതിയും 100 അടി ഉയരവുമുണ്ട്.

ജോണ്‍പോള്‍ പാപ്പായുടെ നൂറാം ജന്മശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദദരസൂചകമായാണ് ചുവര്‍ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ടത്. സാന്‍ഡോമിറസ് സഹായമെത്രാന്‍ ബിഷപ് എഡ്വേര്‍ഡ് ഫ്രാങ്കോസ്‌ക്കി ചിത്രം വെഞ്ചരിച്ചു. മാര്‍പാപ്പയായി ജോണ്‍പോള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് 42 വര്‍ഷം പൂര്‍ത്തിയായതിന്റെ കൂടി അനുസ്മരണാര്‍ത്ഥമാണ് ചുവര്‍ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.