അനാവശ്യ വസ്തുക്കള്‍ ഭവനത്തില്‍ നിന്ന് ഒഴിവാക്കാന്‍ വി. ഇഗ്നേഷ്യസ് ലയോള പറഞ്ഞു തരുന്ന വിദ്യ

വീടിനകത്ത് ഒന്ന് കണ്ണോടിക്കുക. ഓരോ വസ്തുക്കളും നിങ്ങള്‍ക്ക് എപ്രകാരമാണ് സന്തോഷം നല്‍കുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുക എന്ന് ചിന്തിക്കുക. ശേഷം, സന്തോഷമോ ഉപകാരമോ നല്‍കാത്ത വസ്തു ഉപേക്ഷിച്ചു കളയുക എന്നാണ് പൊതുവെ പറയാറുള്ളത്. വീട്ടില്‍ അനാവശ്യ വസ്തുക്കള്‍ കുന്നുകൂടുന്നത് ഒഴിവാക്കാനും ആവശ്യമില്ലാത്തത് ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കാനും വി. ഇഗ്നേഷ്യസ് ലയോളയും ഒരു മാര്‍ഗ്ഗം പറഞ്ഞുതരുന്നുണ്ട്.

സൃഷ്ടാവായ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും സേവിക്കാനുമായി വിളിക്കപ്പെട്ടിരിക്കുന്നവരാണ് മനുഷ്യരെല്ലാം – അതുവഴിയായി ആത്മാവിനെ സംരക്ഷിക്കാനും. ഭൂമിയിലെ ബാക്കി വസ്തുക്കളെല്ലാം മനുഷ്യര്‍ക്കായി ദൈവം നല്‍കിയിരിക്കുന്നവയാണ്. ജീവിതം ലക്ഷ്യം നേടാനായി സഹായിക്കുന്ന വസ്തുക്കളായിരിക്കും അവയില്‍ പലതും – വിശുദ്ധന്‍ പറയുന്നു.

അതായത്, നമ്മുടെ നന്മ നിറഞ്ഞ, ഫലപ്രദമായ ജീവിതത്തിലൂടെ ദൈവത്തിന് മഹത്വം കൊടുക്കുന്നതിന് ഉപകരിക്കാത്ത, അല്ലെങ്കില്‍ തടസമാകുന്ന എല്ലാ വസ്തുക്കളെയും വീട്ടില്‍ നിന്ന് ഒഴിവാക്കുക. നാം വിളിക്കപ്പെട്ടിരിക്കുന്ന നിത്യജീവിതത്തിന് ഏതെങ്കിലും രീതിയില്‍ അഭികാമ്യമല്ല, യോജിക്കുന്നതല്ല എന്ന് തോന്നുന്ന വസ്തുക്കളെ മുറിയില്‍ നിന്ന്, ഭവനത്തില്‍ നിന്ന് ഉപേക്ഷിക്കുകയും അതുവഴിയായി ഭവനത്തില്‍ അടുക്കും ചിട്ടയും പാലിക്കുകയും ചെയ്യാം എന്നാണ് വി. ഇഗ്നേഷ്യസ് ലയോള ഉപദേശിക്കുന്നത്.