സഹനത്തിന്റെ തടവറയിൽ വി. ഫൗസ്റ്റീനാ കണ്ട അപ്രതീക്ഷിത വ്യക്തി

ഇരുപതാം നൂറ്റാണ്ടിലെ ഒരു വലിയ മിസ്റ്റിക് ആണ് പോളണ്ടുകാരിയായ വി. ഫൗസ്റ്റീനാ കോവാൾസ്കാ. 1920-1930 കളിൽ വിശുദ്ധക്ക് യേശുവിന്റെയും, പരി. അമ്മയുടെയും, മറ്റു വിശുദ്ധന്മാരുടെയും ദർശനങ്ങൾ ഉണ്ടായിരുന്നു. പ്രസിദ്ധമായ ദൈവകരുണയുടെ ജപമാല ഇത്തരത്തിലുള്ള ഒരു ആത്മീയ അനുഭവത്തിന്റെ ഫലമാണ്.

സി. ഫൗസ്റ്റീനായ്ക്ക് ഒരിക്കൽ ശുദ്ധീകരണസ്ഥലത്തിന്റെ ദർശനമുണ്ടായി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയെ അവൾ അവിടെ കണ്ടു.

1926 ൽ തന്റെ ഡയറിയിൽ സി. ഫൗസ്റ്റിനാ ഇപ്രകാരം കുറിച്ചു. “എന്റെ കാവൽ മാലാഖ എന്നോടു പറഞ്ഞു അവനെ അനുഗമിക്കാൻ. എതാനും നിമിഷങ്ങൾക്കുള്ളിൽ അഗ്നി കൊണ്ട് മുടിയ ഒരു സ്ഥലത്തേക്ക് എന്നെ കൂട്ടികൊണ്ടു പോയി. സഹിക്കുന്ന ആത്മാക്കളുടെ വലിയ ഒരു കൂട്ടത്തെ ഞാൻ കണ്ടു. അവർ തീഷ്ണമായി പ്രാർത്ഥിക്കുകയായിരുന്നു, പക്ഷേ അവർക്ക് അതിന്റെ ഫലം ലഭിക്കുന്നില്ല. അവരെ സഹായിക്കാൻ നമ്മൾക്കേ കഴിയു, അവരെ വിഴുങ്ങിയിരുന്ന തീജ്വാലകൾ എന്ന സ്പർശിച്ചില്ല. എന്റെ കാവൽ മാലാഖ ഒരു നിമിഷം പോലും എന്നെ അവിടെ തന്നെ ഉപേക്ഷിച്ചില്ല.”

പിന്നീട് അവൾ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോട് സംസാരിച്ചു.  “ഞാൻ ആ ആത്മാക്കളോട് അവരുടെ ഏറ്റവും വലിയ സഹനം എന്താണന്നു ചോദിച്ചു. ദൈവത്തിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹം അവർ ഏകസ്വരത്തിൽ ഒത്തരമരുളി. ”
അതിനു ശേഷം നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അതിഥിയെ സി. ഫൗസ്റ്റീനാ അവിടെ കണ്ടു.

“പരിശുദ്ധ അമ്മ ശുദ്ധീകരണ സ്ഥലം സന്ദർശിക്കുന്നതു ഞാൻ കണ്ടു. സമുദ്ര താരമേ എന്നാണ് ആത്മാക്കൾ അവളെ വിളിച്ചത്, അമ്മ അവർക്ക് ആശ്വാസം നൽകി. എനിക്ക് അവരോട് കൂടുതൽ സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ കാവൽ മാലാഖ തിരിച്ചു പോകാൻ ആംഗ്യം കാണിച്ചു. ഞങ്ങൾ സഹനത്തിന്റെ തടവറയിൽ നിന്നു പുറത്തു കടന്നു. എന്റെ ഉള്ളിൽ ആരോ പറയുന്നതു ഞാൻ കേട്ടു എന്റെ കാരുണ്യത്തിന് ഇത് ആവശ്യമില്ല, പക്ഷേ നീതി ഇത് ആവശ്യപ്പെടുന്നു. ആ സമയം മുതൽ സഹിക്കുന്ന ആത്മാക്കളോട് ഞാൻ കൂടുതൽ ഐക്യത്തിലായി .’” (Diary: Divine Mercy in My Soul, 20)

ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടി നിരന്തരം നമ്മുക്ക് പ്രാർത്ഥിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.