മാനസിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്ന ഒരു വിശുദ്ധ

കത്തോലിക്കാ സഭ ഓരോ നിര്‍ദ്ദിഷ്ടകാര്യങ്ങള്‍ക്കും രോഗങ്ങള്‍ക്കുമായി ഓരോ പ്രത്യേക വിശുദ്ധരെ വണങ്ങുകയും അവരുടെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്യാറുണ്ട്. ഉദ്ദിഷ്ടകാര്യങ്ങളുടേയും അസാധ്യകാര്യങ്ങളുടേയും പകര്‍ച്ചവ്യാധികളുടേയും എല്ലാം മദ്ധ്യസ്ഥരെ നമുക്ക് അറിയാം. എന്നാല്‍ അതുപോലെ തന്നെ മാനസികരോഗികള്‍ക്കായും ഒരു വിശുദ്ധ നമുക്കുണ്ട്. വി. ഡിംഫിന എന്നാണ് ആ വിശുദ്ധയുടെ പേര്.

മാനസികരോഗികള്‍, വൈകാരികവും നാഡീസംബന്ധവുമായ രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍ എന്നിവരുടെയെല്ലാം മദ്ധ്യസ്ഥയായിട്ടാണ് വി. ഡിംഫിനയെ വണങ്ങുന്നത്.

ഒരു രാജാവിന്റെ മകളായിരുന്നു അവള്‍. പതിനാല് വയസുള്ളപ്പോഴായിരുന്നു വിശുദ്ധയുടെ അമ്മയുടെ മരണം. അതേ തുടര്‍ന്ന് പിതാവിന്റെ മാനസികനില തകരാറിലായി. മകളെ വിവാഹം കഴിക്കാനാണ് അയാള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഡിംഫിന അതിന് തയ്യാറായില്ല. അവള്‍ വീടുവിട്ടു പോയി. ഒരു വര്‍ഷത്തിനു ശേഷം ബെല്‍ജിയത്ത് വച്ച് അയാള്‍ അവളെ കണ്ടെത്തി. വിവാഹത്തിന് വിസമ്മതിച്ച മകളെ രാജാവ് കൊലപ്പെടുത്തുകയായിരുന്നു. മരണത്തിനു ശേഷം ഉടന്‍ തന്നെ നിരവധിയായ അത്ഭുതങ്ങള്‍ ഡിംഫിനയുടെ മദ്ധ്യസ്ഥതയാല്‍ നടന്നുതുടങ്ങി. ഇതായിരുന്നു വിശുദ്ധയുടെ ജീവിതം.

മാനസികമായ അസ്വസ്ഥതകളാല്‍ വലയുന്ന എല്ലാവര്‍ക്കും വേണ്ടി വിശുദ്ധയോട് നമുക്ക് പ്രാര്‍ത്ഥിക്കാം. അതുപോലെ മാനസികരോഗങ്ങളാല്‍ വലയുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.