പരിശുദ്ധ ദൈവമാതാവിനോട് പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന് വിശുദ്ധ ബര്‍ണാര്‍ഡ് പഠിപ്പിക്കുന്നു

പരിശുദ്ധ ദൈവമാതാവിന്റെ ഏറ്റവും വിശ്വസ്ത ദാസനായ വി. ബര്‍ണാര്‍ഡ് ക്ലെയര്‍വോക്‌സാണ് പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള നിരവധി വെളിപാടുകള്‍ സഭയ്ക്ക് നല്‍കിയത്. പരിശുദ്ധ മറിയത്തെക്കുറിച്ച് നിരവധി വ്യക്തതകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പരിശുദ്ധ മറിയവുമായി അഗാധമായ അടുപ്പം ഉണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ പരിശുദ്ധ മറിയത്തോട് മാദ്ധ്യസ്ഥ്യം യാചിക്കേണ്ട അവസരങ്ങള്‍ വിശുദ്ധന്‍ പരിചയപ്പെടുത്തുന്നുണ്ട്. അത് ഇങ്ങനയാണ്…

‘പ്രലോഭനങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍ മറിയത്തെ വിളിക്കുക; അഹങ്കാരവും അത്യാര്‍ത്തിയും അസൂയയും കൊണ്ട് നിറയുമ്പോള്‍ മറിയത്തെ വിളിക്കുക; വിദ്വേഷവും ആസക്തികളും മനസില്‍ നിറയുമ്പോള്‍ മറിയത്തെ വിളിക്കുക; പാപത്തെക്കുറിച്ചും കുറവുകളെക്കുറിച്ചും അസ്വസ്ഥതപ്പെടുന്ന അവസരത്തില്‍ മറിയത്തെ വിളിക്കുക; അപകടങ്ങളില്‍, സംശയത്തില്‍, ഭയത്തില്‍ മറിയത്തെ വിളിക്കുക; ഏത് സമയവും മറിയം എന്ന നാമം മനസില്‍ ഉണ്ടായിരിക്കട്ടെ. അതുവഴി നിങ്ങള്‍ സ്വര്‍ഗീയ സംരക്ഷണത്താല്‍ നിറയപ്പെടട്ടെ.’