പ്രാർത്ഥന ചുരുക്കേണ്ടതിനെക്കുറിച്ച് വി. ബനഡിക്ട് പറയുന്നത്

ആറാം നൂറ്റാണ്ടിൽ സന്യാസിമാർക്കായി പ്രത്യേകം നിയമങ്ങളും ജീവിതരീതികളും അവതരിപ്പിച്ച വ്യക്തിയാണ് വി. ബനഡിക്ട്. അതിലൊന്നായിരുന്നു പ്രാർത്ഥനകൾ ചുരുക്കണമെന്നത്. “ദൈവിക ഇടപെടൽ കൊണ്ട് നീണ്ടുപോയാലല്ലാതെ, പ്രാർത്ഥന എപ്പോഴും ചുരുങ്ങിയതും ശുദ്ധവുമായിരിക്കണമെന്നാണ് വി. ബനഡിക്ട് പറയുന്നത്. സമൂഹപ്രാര്‍ത്ഥനകളിൽ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം.”

സന്യാസികൾ അധികസമയം പ്രാർത്ഥിക്കില്ല എന്നല്ല ഇതിനർത്ഥം. സങ്കീർത്തനം ആലപിക്കുന്നതിനായി ദിവസത്തിൽ ഏഴ് തവണ വരെ മറ്റെല്ലാം മാറ്റിവച്ച് അവർ ഒത്തുകൂടാറുണ്ട്. അധരം കൊണ്ട് പ്രാർത്ഥിച്ചശേഷം ഒരുവൻ സ്വന്തം ഹൃദയത്തിൽക്കൂടി അത് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോഴേ അതിനെ പ്രാർത്ഥന എന്ന് വിളിക്കാൻ സാധിക്കൂ. ചില പാരമ്പര്യങ്ങളിൽ സങ്കീർത്തനാലാപനത്തിനുശേഷം അതേക്കുറിച്ച് ധ്യാനിച്ച് അനുതപിക്കാനും ഹൃദയത്തിൽ നിന്ന് ദൈവത്തെ വിളിച്ച് കരയാനുമുള്ള അവസരമുണ്ട്. ഇത്തരം പ്രാർത്ഥനകൾ ചുരുക്കുമ്പോഴാണ് അതിന്റെ ഭംഗി. ഇത്തരം പ്രാർത്ഥനകൾ നീട്ടിക്കൊണ്ടുപോവുന്നത് വെറും പ്രകടനമോ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതോ ആവുകയാണ് പതിവ്.

മറ്റുള്ളവരെ കാണിക്കാൻവേണ്ടി പ്രാർത്ഥിക്കാതെ ഹൃദയം കൊണ്ട് പ്രാർത്ഥിക്കണമെന്നാണ് വി. ബനഡിക്ട് ആവശ്യപ്പെടുന്നത്. പ്രാർത്ഥനയുടെ ദൈർഘ്യമല്ല മറിച്ച്, അത് ഹൃദയത്തിൽ നിന്നാണോ വരുന്നത് എന്നാണ് പരിശോധിക്കേണ്ടത് – വിശുദ്ധ ബനഡിക്ട് പഠിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.